മാപ്പിളപ്പാട്ട് ശിൽപശാല ശ്രദ്ധേയമായി.
നരിക്കുനി:
മാപ്പിളകലാ അക്കാദമി കൊടുവള്ളി ചാപ്റ്റർ നരിക്കുനി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ' സംഘടിപ്പിച്ച മാപ്പിളപ്പാട്ട് ശില്പശാല മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ റഷീദ് മോങ്ങം,ഫസൽ കൊടുവള്ളി,ബദറുദ്ദിൻ പാറന്നൂർ എന്നിവർ ക്ലാസെടുത്തു. ചടങ്ങിൽ ഹസൻ നെടിയനാട്, പക്കർ പാന്നൂർ, മുസ്തഫ റഷീദ്, അബ്ദു റഹിമാൻ കൊടുവള്ളി, എൻ കെ അഹമ്മദ് ആവിലോറ,അഷ്റഫ് കൊടുവള്ളി, യസീദ് മേപ്പളളി, മൻസൂർ,ജുനൈസ് തുടങ്ങിയവർ പങ്കെടുത്തു.
Tags:
Kunnamangalam News