Trending

KHSLU മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി:

KHSLU മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി:  


പാണക്കാട്: 
KHSLU (കേരള ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ) സംസ്ഥാനതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. അവകാശ പോരാട്ടങ്ങൾക്കായി അണിചേരാൻ ആഹ്വാനം ചെയ്തുകൊണ്ട് നടന്ന ക്യാമ്പയിന്റെ ഉദ്ഘാടനം ടി.വി. ഇബ്രാഹിം എം.എൽ.എ. മൻസൂർ കൊളക്കാട്ടിലിന് മെമ്പർഷിപ്പ് നൽകി നിർവഹിച്ചു.
KHSLU സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നബീൽ (DUHSS, പാണക്കാട്), സംസ്ഥാന സെക്രട്ടറി അദ്നാൻ പുൽപ്പറ്റ (CHMHSS, പൂക്കോലത്തൂർ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ, ഹനീഫ (PPTMHSS, കോട്ടൂക്കര), സച്ചിൻ (CPTHM HSS, ഓഴൂർ), മൻസൂർ (EMEA HSS, കൊണ്ടോട്ടി), ഫസീം (CHSS HSS, ചെറൂലൽ), ജലീൽ (IUHSS, പരപ്പൂർ), സാരംഗ് (THMKM HSS, കാവന്നൂർ) തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post