Trending

അനധികൃത തൊഴിലാളി നിയമനം:

അനധികൃത തൊഴിലാളി നിയമനം:


പ്രതിഷേധവുമായി എൽ.ഡി.എഫ് കൗൺസിലർമാർ


രാമനാട്ടുകര നഗരസഭയിൽ ശുചിത്വ തൊഴിലാളി നിയമനത്തിൽ അനധികൃതമായി തൊഴിലാളികളെ നിയമിച്ചത്തൊരോപിച്ച് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. 11 ഒഴിവിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും ലഭ്യമായ ലിസ്റ്റിൽ ഉള്ളവരെ മറികടന്ന് ഭരണപക്ഷത്തിലെ സ്വന്തക്കരെ ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് നൽകി നിയമിച്ചെന്നാണ് ആരോപണം.

 ഭരണസമിതി യോഗത്തിൽ നിയമന അജണ്ടയിൽ എൽഡിഎഫ് കൗൺസിലറുമാർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. പ്രതിഷേധ പരിപാടിയിൽ കൗൺസിലർ കെ.എം ഹഫ്‌സലിന്റെ അധ്യക്ഷതയിൽ 
എം.കെ.ഗീത ഉദ്ഘാടനം ചെയ്തു. കെ.ഫൈസൽ സ്വാഗതവും 
ബീനകരംചന്ദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post