തസ്തികകൾ വെട്ടിച്ചുരുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണം
പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ.
കോഴിക്കേട്:തസ്തികകൾ വെട്ടിച്ചുരുക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്ന് കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ആവശ്യപ്പെട്ടു.
സർക്കാർ ജീവനക്കാർ പൊതുജനങ്ങളുടെ ശത്രുക്കളാണെന്ന ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ള നടപടികളാണ് സർക്കാരിന്റെയും ഇടതുപക്ഷ നേതാക്കളുടെയും ഭാഗത്തു നിന്നുണ്ടാകുന്നത്. ശമ്പള പരിഷ്കരണം, ക്ഷാമബത്ത, ലീവ് സറണ്ടർ തുടങ്ങിയവയുടെ കാര്യത്തിൽ വഞ്ചനാപരമായ നിലപാടാണ് സർക്കാരിനുള്ളത്. നഷ്ടമായ അവകാശങ്ങൾ നേടിയെടുക്കാൻ ജീവനക്കാർ ശക്തമായി മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.. പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ 37 ാം സ്ഥാപക ദിനാഘോഷവും കോഴിക്കോട് ജില്ലാ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്.സി ഓഫീസുകളിലെ അധിക ജോലിഭാരം ജീവനക്കാരെ മാനസിക സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും പി.എസ്.സിയിൽ കൂടുതൽ തസ്തികകൾ അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിജിൻ പി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡന്റ് സജീവൻ പൊറ്റക്കാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ ജിഷ സ്വാഗതവും ജോയിന്റ് സെക്രട്ടറി വിപിൻ രാജ് കെ നന്ദിയും പറഞ്ഞു. സൈനുദ്ധീൻ അടിയാറമ്പത്ത്, അബ്ദുൽഷുക്കൂർ പി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ:
പ്രസിഡന്റ് :
ബിജിൻ പി ജേക്കബ്
സെക്രട്ടറി :
വിപിൻ രാജ്. കെ
Tags:
Kozhikode News