Trending

മെമെൻ്റോ വിതരണവും കുടുംബ സംഗമവും നടത്തി

മെമെൻ്റോ വിതരണവും കുടുംബ സംഗമവും നടത്തി


മാവൂർ: KMG Arts & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മെമ്പർമാരുടെ മക്കളിൽ SSLC ,+2 തലങ്ങളിൽ ഉന്നത വിജയം കൈവരിച്ചവരേയും ,
വിവിധ മേഖലകളിൽ കഴിവ് തെളിയച്ചവരേയുംTMT പ്രോപ്പർട്ടീസ് ഖത്തർ സ്പോൺസർ ചെയ്ത മെമെൻ്റൊ നൽകി ആദരിച്ചു .
മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വളപ്പിൽ റസാഖ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു .തുടർന്ന് കുട്ടികൾക്കുള്ള motivation ക്ലാസ്സിന് Falaq Director ഷഫീഖ് നേതൃത്വം നൽകി .ചടങ്ങിൽ വെച്ച് KMG വനിതാ വിംഗ് രൂപീകരിച്ചു .ഷബാന സലീം (പ്രസി), ലസിന നൗഷാദ് (സെക്രട്ടറി), ഷംസീന നൗഷാദ് (ട്രഷറർ) .
പരിപാടിയിൽ മാറ്റ് കൂട്ടാൻ കരോക്കെ ഗാനമേളയും അരങ്ങേറി .
ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻറ് ജിനു T അധ്യക്ഷത വഹിച്ചു .ഷമീർ ബാബു TM സ്വാഗതം പറഞ്ഞ യോഗത്തൽ രക്ഷാധികാരി ഗിരീഷ് കമ്പളത്ത് ,പാലിയേറ്റിവ് അംഗം ഇസ്മാഈൽ
അരയങ്കോട് ആശംസ പ്രസംഗം നടത്തി .ക്ലബ്ബ് സെക്രട്ടറി സഹദ് P നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post