Trending

ക്യൂ.എച്ച്.എൽ.എസ് പ്രഥമഘട്ടം പരീക്ഷ നടത്തി:

ക്യൂ.എച്ച്.എൽ.എസ് പ്രഥമഘട്ടം പരീക്ഷ നടത്തി:


കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിലുള്ള വ്യവസ്ഥാപിത ഖുർആൻ പഠന പദ്ധതിയായ ക്വുർആൻ ഹദീഥ് ലേണിംഗ് സ്കൂൾ (ക്യു.എച്ച്.എൽ.എസ്) വാർഷിക പരീക്ഷയുടെ പ്രഥമ ഘട്ടം വിവിധ കേന്ദ്രങ്ങളിൽ നടന്നു.


സൂറത്തുൽ അൻബിയാഅ്, മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷയടങ്ങുന്ന പഠനരേഖ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടന്നത്. 
. ഞായർ രാവിലെ 9.30 മുതൽ വിവിധ സെന്ററുകളിൽ സ്ത്രീകളും വയോജനങ്ങളുമടക്കം നൂറുക്കണക്കിന് പഠിതാക്കൾ പരീക്ഷ എഴുതി. ഐ. എസ്.എമ്മിന്റെ ശാഖ തലം മുതൽ സംസ്ഥാന തലം വരെയുള്ള ഭാരവാഹികൾ, ക്യൂ.എച്ച്.എൽ.എസ് കൺവീനർ മാർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രാഥമിക പരീക്ഷയിൽ 80 ശതമാനമോ അതിൽ അധികമോ മാർക്ക് കരസ്ഥമാക്കിയവർക്ക് ഫൈനൽ പരീക്ഷയിൽ പങ്കെടുക്കാം.പരീക്ഷാ ഫലപ്രഖ്യാപനം ജൂലൈ 5 നും ഫൈനൽ പരീക്ഷ ജൂലൈ 20 നും നടക്കുമെന്ന് സംസ്ഥാന കൺവീനർ ആദിൽ അത്വീഫ് സ്വലാഹി അറിയിച്ചു.

Post a Comment

Previous Post Next Post