Trending

മാവൂർ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ:

മാവൂർ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ:
ജല അതോറിറ്റി ഓഫീസിലേക്ക് ജനപ്രതിനിധികളുടെ പ്രതിഷേധ മാർച്ച്


കോഴിക്കോട്: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകൾ മാസങ്ങൾ കഴിഞ്ഞിട്ടും നവീകരിക്കാത്തതിലും, കുടിവെള്ള കണക്ഷൻ നൽകാത്തതിലും, പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിലും പ്രതിഷേധിച്ച് മാവൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മല പറമ്പ് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.



പനങ്ങോട് PHED റോഡ്, പൈപ്പ് ലൈൻ തെങ്ങിലക്കടവ് റോഡ്, വൈത്തലക്കുന്ന് റോഡ് ഉൾപ്പെടെ പഞ്ചായത്തിലെ 70-ഓളം റോഡുകളാണ് അറ്റകുറ്റപ്പണികൾ നടത്താതെ കിടക്കുന്നത്.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. എ ഖാദർ മാസ്റ്റർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ അബ്ദുൾ റസാഖ് അധ്യക്ഷനായിരുന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ്മ ഉണ്ണിക്കൂർ സ്വാഗതം ആശംസിച്ചു.
കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ഡിവിഷൻ മെമ്പർ മൈമൂന കടുക്കാഞ്ചേരി, ടി. ടി. അബ്ദുൾ ഖാദർ, കെ. എം. അപ്പുക്കുഞ്ഞൻ, കെ. ഇ ഇസ്മായിൽ മാസ്റ്റർ, വിനോദ്, വി. എസ് രഞ്ജിത്ത്, എൻ. പി. അഹമ്മദ്, കെ. ഉസ്മാൻ എന്നിവർ സംസാരിച്ചു.
ടി. രജിത്ത്, പുലപ്പാടി ഉമ്മർ മാസ്റ്റർ, രജിത സത്യൻ, ജയശ്രീ ദിവ്യപ്രകാശ്, ഗീത മണി, ശ്രീജ ആറ്റഞ്ചേരി എന്നിവർ സമരത്തിന് നേതൃത്വം നൽകി. മാവൂർ ഗ്രാമപഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.
പഞ്ചായത്തിലെ റോഡുകൾ എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നും, കുടിവെള്ള കണക്ഷനുകൾ പുനഃസ്ഥാപിച്ച് സെക്ഷൻ വാൾവുകൾ സ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ജനപ്രതിനിധികളുടെ തീരുമാനം.

Post a Comment

Previous Post Next Post