കുറ്റിക്കാട്ടൂർ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. പെരിങ്ങൊളം ചക്കോടി പൊയിൽ ശ്രീകുമാർ (49) ആണ് മരിച്ചത്.
ഇൻഡസ്ട്രിയൽ തൊഴിലാളിയായ ശ്രീകുമാർ ജോലിക്കിടയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജീന. മക്കൾ: വൈഗ ലക്ഷ്മി, അനിരുദ്ധ്.