Trending

ക്യാബിനറ്റ് സ്ഥാനാരോഹണവും ഉന്നത വിജയികളെ ആദരിക്കലും

എം.ഇ.എസ് രാജാ റെസിഡൻഷ്യൽ സ്കൂളിൽ ക്യാബിനറ്റ് സ്ഥാനാരോഹണവും ഉന്നത വിജയികളെ ആദരിക്കലും നടന്നു


ചാത്തമംഗലം: എം.ഇ.എസ് രാജാ റെസിഡൻഷ്യൽ സ്കൂളിൽ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും സ്കൂൾ ക്യാബിനറ്റ് സ്ഥാനാരോഹണവും നടന്നു.
സ്കൂളിലെ പ്ലസ് ടു സയൻസ്, കൊമേഴ്‌സ് വിഭാഗങ്ങളിലും പത്താം ക്ലാസ്സിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. കോഴിക്കോട് സർക്കിൾ ഇൻസ്പെക്ടർ കെ. പ്രജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. 2025-26 വർഷത്തേക്കുള്ള സ്കൂൾ ക്യാബിനറ്റ് അംഗങ്ങൾക്ക് ബാഡ്ജ് കൈമാറിക്കൊണ്ട് അദ്ദേഹം സ്ഥാനാരോഹണം നിർവഹിച്ചു. സ്കൂൾ ലീഡർ അമൻ മുഹമ്മദ് ക്യാബിനറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന്, സീനിയർ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
സ്കൂൾ ചെയർമാൻ പി.കെ. അബ്ദുൽ ലത്വീഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി.ടി. ആസാദ്, ജോയിൻ സെക്രട്ടറി ആർ.കെ. ഷാഫി, എസ്.എം.സി മെമ്പർമാരായ പി. മുഹമ്മദ് അബ്ദുറഹിമാൻ, എ.സി. അബ്ദുൽ അസീസ്, എഞ്ചിനീയർ നാസിർ, ഒ.കെ. അഷ്റഫ്, കെ.വി. ഹസൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പാൾ രമേശ് കുമാർ സി.എസ് സ്കൂളിന്റെ റിസൾട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മാസ്റ്റർ ഫുആദ് പ്രാർത്ഥന നടത്തി. സെക്രട്ടറി എം.പി.സി. നാസർ സ്വാഗതവും ഡെപ്യൂട്ടി സ്കൂൾ ലീഡർ ആയിഷ ഹംദ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post