സുംബാ ഡാൻസ് ലഹരി ജ്വരത്തെ പ്രതിരോധിക്കാനാവില്ല.
കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഉത്തര മേഖല
മയക്ക്മരുന്ന് മദ്യം, മറ്റ് ലഹരി വസ്തുക്കൾ വിദ്യഭ്യാസ കലാലയങ്ങളിൽ പോലും വ്യാപകമാണന്നും പ്രതിരോധിക്കാൻ ഗൗരവമായ നടപടികൾ ആണ് ആവശ്യമെന്നും 'സുംബോഡാൻസ് എന്ന കളി തമാശ കൊണ്ട് പ്രതിരോധ പ്രവൃർത്തനങ്ങളിൽ വിപരീതഫലമാണു ഉളവാക്കുക എന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഉത്തര മേഖല കൺവെൻഷൻ അഭിപ്രായപ്പെട്ടു.
കലാലയങ്ങളിലേക്ക് കടന്നു വരുന്ന ലഹരി മയക്കുമരുന്നു മാഫിയകളെ ശക്തമായി തടയാനും പിടിക്കപ്പെടുന്ന മാഫിയകളെ മാതൃകപരമായി സിക്ഷിക്കാനും സർക്കാരിൻ്റ മദ്യ നയം പിൻവലിച്ചുമാണ് പ്രതിരോധത്തിന് വഴി തുറക്കേണ്ടത്.
ലഹരി സ്ഥിരമായി ഉപയോഗിക്കുന്നവരെ ഏത് മേഖലയിൽ ആയിരുന്നാലും ' ഔദ്യാഗിക കൃത്യനിർവ്വഹണത്തിൽ നിന്നു ഒഴിവാക്കിയും ആണ് പ്രതിരോധ പ്രവർതനങ്ങൾക്ക് തുടക്കം കുറിക്കേണ്ടത്. ഇത്തരം നടപടികൾ വിദ്യാർഥികളിൽ നല്ല അവബോധം സൃഷ്ടിക്കാൻ സാധിക്കും
തലയിൽ മുണ്ടിടാതെ ഏവർക്കും മാന്യമായി മദ്യം കഴിക്കാനാകും എന്ന വകുപ്പുമന്ത്രിയുടെ പ്രസ്താവന കുട്ടികളിൽ മദ്യ ജ്വരം ഉണ്ടാക്കനേ സാധിക്കുകയുള്ളു എന്നും കൺപെൻഷൻ ചുണ്ടിക്കാണിച്ചു. 'സംസ്ഥാന ജനറൽ സെക്രട്ടറി എം എച്ച് ഷാജി ഉൽഘാടനം ചെയ്തു ഉത്തര മേഖല സെക്രട്ടറി മരുത.അബ്ദുല്ലതിഫ് മൗലവി അദ്ധ്യക്ഷനായിരുന്നു ഡോ :ഖാസിമുൽ ഖാസിമി കരിപ്പാൽ അബദുറഹ്മാൻ ഹാജി, മുജീബ് റഹ്മാൻ എടക്കണ്ടി, സാബിർ ഖാസിമി, 'ഹാഫിള് മുഹമ്മദലി 'ഹാ ഫിള് സ്വാലിഹ്, ഹാഫിള് സഅ്ദ് പ്രസംഗിച്ചു
Tags:
Kozhikode News