ഉന്നത വിജയം നേടിയവരെ ആഭരിക്കൽ
മാവൂർ: മുസ്ലിം ലീഗ് വളയന്നൂർ രണ്ടാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും 2024-25 വർഷം നടന്ന എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് റ്റു ,ജെ.ഇ .ഇ,നീറ്റ്, എൻ.എം.എം.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആഭരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും മുൻ പി.എസ്.സി മെമ്പറുമായ ടി.ടി. ഇസ്മായിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
മുസ്ലിംലീഗ് വാർഡ് പ്രസിഡണ്ട് വടക്കേടത്ത് ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.
ഐ.ജി.പി.സീനിയർ ട്രൈയ്നർ ത്വയ്യിബ് ഓമാനൂർ ക്ലാസ്സെടുത്തു.
മുസ്ലിംലീഗ് സംസ്ഥാന കൗൺസിലർ ടി.പി ചെറൂപ്പ, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് മങ്ങാട്ട് അബ്ദുറസാഖ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.ടി.എ.ഖാർ , മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ എൻ.പി.അഹമ്മദ്, കെ.ലത്തീഫ് മാസ്റ്റർ, ടി. ഉമ്മർ മാസ്റ്റർ, വി.എൻ ഇസ്മായിൽ മാസ്റ്റർ, വനിതാ ലീഗ് നേതാക്കളായ സുനീറ വടക്കേടത്ത്, കെ. സുലൈഖ എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് വാർഡ് ജനറൽ സെക്രട്ടറി കെ.പി. അബ്ദുസ്സമദ് സ്വാഗതവും ട്രഷറർ കെ.കെ.യാസിർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
Mavoor News