ആമിന ജിജുവിന് മനുഷ്യാവകാശ സേനയുടെ ആദരം
കോഴിക്കോട്: അറിയപ്പെടുന്ന ലൈഫ് സ്‌കിൽ കൺസൾട്ടന്റും മൈൻഡ് ഹീലിംഗ് തെറാപ്പിസ്റ്റുമായ ആമിന ജിജുവിനെ മനുഷ്യാവകാശ സേന കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു.
സമൂഹത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ആമിന ജിജുവിന്റെ നിസ്തുലമായ സേവനങ്ങളെ മാനിച്ചാണ് ഈ ആദരം.
ദുരിതമനുഭവിക്കുന്ന അനേകം പേർക്ക് ആശ്വാസവും മാർഗ്ഗനിർദ്ദേശവും നൽകി ആമിന ജിജു സജീവമാണ്. സമീപകാലത്ത് താമരശ്ശേരിയിൽ മരണപ്പെട്ട ഷഹബാസിന്റെ കുടുംബത്തെ സന്ദർശിക്കുകയും, ദുഃഖത്തിലായിരുന്ന ഷഹബാസിന്റെ മാതാവിന് ഫലപ്രദമായ കൗൺസിലിംഗ് നൽകി ആശ്വാസമേകാനും അവർക്ക് സാധിച്ചു. ഇത്തരം സന്ദർഭങ്ങളിൽ മാത്രമല്ല, സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഒട്ടേറെ വ്യക്തികൾക്ക് ആമിന ജിജുവിന്റെ കൈത്താങ്ങ് വിലപ്പെട്ടതാണ്. അവരുടെ നിസ്വാർത്ഥ സേവനങ്ങൾ ദുരിതത്തിലായവർക്ക് വെളിച്ചവും പ്രതീക്ഷയും നൽകുന്നു.
Tags:
Kozhikode News