Trending

ലാബ് അസിസ്റ്റന്റിന് നിയമനാംഗീകാരം

മാറാക്കര വി.വി.എം ഹയർ സെക്കന്ററി സ്കൂളിലെ ലാബ് അസിസ്റ്റന്റിന് നിയമനാംഗീകാരം


കോഴിക്കോട്:
മാറാക്കര വി.വി.എം ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞ വർഷം ലാബ് അസിസ്റ്റന്റായി നിയമിതനായ ശ്രീ. സൂരജ് പി.ക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും ഡെയ്‌ലി വേജ് അപ്രൂവൽ ഓർഡർ ലഭിച്ചു. കോഴിക്കോട് നടക്കാവ് ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഹയർ സെക്കന്ററി ഫയൽ അദാലത്തിൽ വെച്ചാണ് അദ്ദേഹം നിയമനാംഗീകാര പത്രം ഏറ്റുവാങ്ങിയത്.
കഴിഞ്ഞ ഒരു വർഷമായി മാറാക്കര വി.വി.എം ഹയർ സെക്കന്ററി സ്കൂളിൽ ലാബ് അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു സൂരജ്. താത്കാലിക നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടക്കുന്ന ഫയൽ അദാലത്തുകൾ നിരവധി ജീവനക്കാർക്ക് ആശ്വാസമായിട്ടുണ്ട്. ഈ അദാലത്തുകളുടെ ഭാഗമായാണ് സൂരജിൻ്റെ നിയമനത്തിനും ഔദ്യോഗിക അംഗീകാരം ലഭിച്ചത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരിട്ടെത്തി ഉത്തരവ് കൈമാറിയത് സൂരജിനും സ്കൂളിനും അഭിമാന നിമിഷമായി.

Post a Comment

Previous Post Next Post