കലാമാനിയ 2K25: ബേപ്പൂർ നിയോജകമണ്ഡലം കലാലീഗിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ
ഫറോക്ക്:
കോഴിക്കോട് ജില്ലാ കലാലീഗ് കമ്മിറ്റി ടൗൺ ഹാളിൽ ജൂലൈ 12-ന് സംഘടിപ്പിക്കുന്ന "കലാമാനിയ 2K25" പരിപാടി വൻ വിജയമാക്കാൻ ബേപ്പൂർ നിയോജകമണ്ഡലം കലാലീഗ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് ബേപ്പൂർ നിയോജകമണ്ഡലം കലാലീഗ് നടത്തുന്നത്.
ബേപ്പൂർ നിയോജകമണ്ഡലം കലാലീഗ് പ്രസിഡണ്ട് എം.കെ. ആഷിക് അധ്യക്ഷത വഹിച്ച കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് സുബൈർ നെല്ലുളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കോടമ്പുഴ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വർക്കിംഗ് സെക്രട്ടറി മുജീബ് എടുക്കണ്ടി പരിപാടികളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ഫറോക്ക് മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. അഷ്റഫ് മുഖ്യാതിഥിയായി പങ്കെടുത്തു.
പരിപാടിയുടെ ഫണ്ട് പിരിവിന്റെ മണ്ഡലം തല ഉദ്ഘാടനം റോയൽ ഗ്രൂപ്പ് എം.ഡി. റോയൽ ലത്തീഫിൽ നിന്നും ഫണ്ട് സ്വീകരിച്ച് നിർവഹിച്ചു.
ജില്ലാ സെക്രട്ടറി മെഹബൂബ് കോഴിപ്പള്ളി, ഇ.കെ. അബ്ദുല്ലത്തീഫ്, അസ്മ നല്ലളം, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ എം.കെ. അഷ്റഫ്, മണ്ഡലം സെക്രട്ടറി എ.കെ. റഫീഖ്, എഴുത്തുകാരി ഫായിസ മുനീർ, ഫറോക്ക് പഞ്ചായത്ത് കലാലീഗ് പ്രസിഡണ്ട് കുഞ്ഞാലൻകുട്ടി, കെ.ടി. അബ്ദുറസാഖ്, മഹ്സൂം പാണ്ടികശാല, കോയക്കുട്ടി തുടങ്ങിയവർ കൺവെൻഷനിൽ സംസാരിച്ചു.
Tags:
Kozhikode News