സർക്കാരിൻ്റെ നാലാം വാർഷികം എസ്.ഇ.യു വഞ്ചനാ ദിനം ആചരിച്ചു.
കോഴിക്കോട് :
സർക്കാർ ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിലും, പങ്കാളിത്തപെൻഷൻ പിൻവലിക്കുന്നതിലും കേരളത്തിലെ സർക്കാർ തുടരുന്ന വഞ്ചനാത്മകമായ നിലപാടിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.) ഇടത് സർക്കാരിൻ്റെ നാലാം വാർഷിക ദിനം വഞ്ചനാദിനമായി ആചരിച്ചു. വഞ്ചനാദിനത്തിൻ്റെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് എസ്. ഇ യു ജില്ലാ കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
സർക്കാർ ജീവനക്കാരുടെ അഞ്ചിലൊന്ന് ശമ്പളം പ്രതിമാസം ക്ഷാമബത്ത ഇനത്തിൽ പിടിച്ചെടുക്കുന്ന സർക്കാർ, 12 -ാം ശമ്പള പരിഷ്കരണ കമ്മീഷനെ പോലും നിയമിക്കാതെയും, ലീവ് സറണ്ടർ തടഞ്ഞ് വെച്ചും സർക്കാരിൻ്റെ അവസാന കാലമായിട്ടു പോലും പങ്കാളിത്തപെൻഷൻ പിൻവലിക്കുമെന്നുള്ള വാഗ്ദാനം പാലിക്കാതെയും കേരളത്തിലെ സാധാരണക്കാരായ ജീവനക്കാരുടെ ജീവിതം ദുരിത പൂർണ്ണമാക്കുകയാണെന്നും കോടികൾ ധൂർത്തടിച്ച് നാലാം വാർഷികമാഘോഷിക്കുന്ന സർക്കാർ നടപടി തികഞ്ഞ വഞ്ചനയാണെന്നും എസ്. ഇ.യു . സംസ്ഥാന സെക്രട്ടറി അബ്ദുൽ ഗഫൂർ പന്തീർപ്പടം യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് ഹനീഫ പനായി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർമാരായ അബ്ദുസ്സലാം എരവട്ടൂർ റഷീദ് തട്ടുർ
പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അമീർ മലയമ്മ, ട്രഷറർ ജംനാസ് ,ഷർഹ ബീൻ മഹറൂഫ്, സനീഷ്, അബൂബക്കർ സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
Tags:
Kozhikode News