കോഴിക്കോട് വെള്ളയിൽ പുലിമുട്ടിൽ ഇടിച്ച് വള്ളം മറിഞ്ഞ് ഒരു മരണം
കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ പുലിമുട്ടിൽ ഇടിച്ച് വള്ളം മറിഞ്ഞ് ഒരു മരണം. മത്സ്യബന്ധന വള്ളം മറിഞ്ഞ് വെള്ളയിൽ നടക്കാവ് നാലുകുടി പറമ്പ് മീരാക്കകത്ത് ഹംസക്കോയ (65) യാണ് മരിച്ചത്.
ഭാര്യ: പുത്തൻപുരയിൽ ഹസീന.
മക്കൾ: അൻഷാം, ഹംനാഷ്, ഹബീർ.
മരുമക്കൾ: ഫൈസൽ, റജീത്.
ഇന്നലെ (ചൊവ്വാഴ്ച) പുലർച്ചെയാണ് ഹംസക്കോയയും മറ്റു മൂന്നുപേരും മത്സ്യബന്ധനത്തിനു പോയത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളമാണ് മറിഞ്ഞത്.
ഹംസക്കൊപ്പമുണ്ടായിരുന്നവരെ പരിക്കുകളോടെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിമുട്ടിൽ ഇടിച്ചാണ് വള്ളം മറിഞ്ഞതെന്നാണ് വിവരം.
Tags:
Death News