സഹായി വളണ്ടിയർമാർക്കായി
ഇൻസ്പെയർ 2025 സംഘടിപ്പിച്ചു
പന്തീരാങ്കാവ് : കോഴിക്കോട് ജില്ലാ എസ് വൈ എസിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന സഹായി വാദിസലാമിന് കീഴിലുള്ള വളണ്ടിയർമാർക്കായി ഇംപവർമെന്റ്
പ്രോഗ്രാം "ഇൻസ്പെയർ 2025" സംഘടിപ്പിച്ചു.
പന്തീരാങ്കാവ് എസ് എ ടവറിൽ നടന്ന സംഗമം അഹമ്മദ് ദേവർകോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു
സഹായി വാദിസലാം പ്രസിഡണ്ട് ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ അധ്യക്ഷത വഹിച്ചു.
സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ സന്ദേശ പ്രഭാഷണം നടത്തി
ഡോ. ശരീഫ് കെ എം ക്ലാസ്സിന് നേതൃത്വം നൽകി.
വളണ്ടിയർ ടീം സ്വരൂപിച്ച് നൽകിയ പത്ത് എയർ ബെഡുകളുടെ ഉദ്ഘാടനവും അഹമ്മദ് ദേവർകോവിൽ എം എൽ എ നിർവഹിച്ചു.
സഹായി വാദിസലാം ഡയറക്ടർ അബ്ദുല്ല സഅദി ചെറുവാടി, ബി പി സിദ്ദീഖ് ഹാജി കോവൂർ, സാബിത്ത് അബ്ദുല്ല സഖാഫി, ശംസുദ്ധീൻ പെരുവയൽ, സമദ് സഖാഫി മയനാട്, സഹായി എ ഒ സഊദ് പാലാഴി, വളണ്ടിയർ ചെയർമാൻ ബഷീർ മുസ്ലിയാർ ചെറൂപ്പ,
തുടങ്ങിയവർ സംബന്ധിച്ചു.
Tags:
Perumanna News