പന്തീരാങ്കാവ് ഹൈസ്കൂൾ പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
പന്തീരാങ്കാവ് :
പന്തീരാങ്കാവ് ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി പുതിയതായി നിർമിച്ച
ഹൈസ്കൂൾ കെട്ടിടം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
പുതിയ തലമുറ സാങ്കേതികവിദ്യയെ
പെട്ടെന്ന് ഹൃദിസ്ഥമാക്കുന്ന കാലത്ത് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുക അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ പി ടി എ റഹീം എം എൽ എ അധ്യക്ഷനായി.
പൂർവ വിദ്യാർഥികളായ ടി സിദ്ദിഖ് എം എൽ എ മുഖ്യാതിഥിയും, എ ഡി ജി പി പി വിജയൻ വിശിഷ്ടാതിഥിയുമായി.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി,
പി വി എസ് കോളേജ്, നഴ്സിങ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി കൊണ്ടുവന്ന്
വിദ്യാഭ്യാസ സമുച്ചയമാണ് ലക്ഷ്യമെന്ന് സ്കൂൾ മാനേജർ പി വി ചന്ദ്രൻ പറഞ്ഞു.
Tags:
Perumanna News