Trending

പുതു തലമുറയെ ബാധിച്ച വൻ വിപത്താണ് ലഹരി: യു. ബി ജയരാജൻ മാസ്റ്റർ

പുതു തലമുറയെ ബാധിച്ച വൻ വിപത്താണ് ലഹരി: യു. ബി ജയരാജൻ മാസ്റ്റർ

മണക്കടവ് ദാറുസ്സലാം മദ്രസ്സയിൽ നടന്ന ലഹരി വിരുദ്ധ സ്പെഷ്യൽ അസംബ്ലിയിൽ യു ബി ജയരാജൻ മാസ്റ്റർ സന്ദേശ ഭാഷണം നിർവ്വഹിക്കുന്നു.

പുതു തലമുറയെ ബാധിച്ച വൻ വിപത്താണ് ലഹരി അത് നാട്ടിൽ നിന്നും നിർമാർജ്ജനം ചെയ്യാൻ നാം ഒത്തൊരുമിച്ച് നിന്ന് പ്രവർത്തിക്കണം എന്ന് യു.ബി ജയരാജൻ മാസ്റ്റർ പറഞ്ഞു. ഇതിന്റെ ഭാഗമായി സമസ്ത നടത്തിയ ഈ നീക്കം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മണക്കടവ് ദാറുസ്സലാം മദ്രസയിൽ നടന്ന ലഹരി വിരുദ്ധ സ്പെഷ്യൽ അസംബ്ലിയിൽ സന്ദേശ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വദർ മുഅല്ലിം സി.പി അഷ്‌റഫ്‌ ഫൈസി അദ്ധ്യക്ഷനായി. മദ്രസ ലീഡർ മുഹമ്മദ് ഹിഷാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ അബ്ദുൽ നാസർ മാഹിരി, മുഹമ്മദ്‌ മുസ്‌ലിയാർ, അബ്ദുൽ ബാസിത് യമാനി, നിഹാൽ യമാനി നിയന്ത്രിച്ചു. യു സി മുഹമ്മദലി ശിഹാബ് സ്വാഗതവും വിഎം അസീസ് മാസ്റ്റർ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post