Trending

കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ സഹായി വളണ്ടിയർമാർക്ക് ഐഡി കാർഡ് വിതരണം ചെയ്തു

കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ സഹായി വളണ്ടിയർമാർക്ക് ഐഡി കാർഡ് വിതരണം ചെയ്തു:
പരിശീലന ക്ലാസ്സും നടത്തി


കോഴിക്കോട്:
കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ സേവനം ചെയ്യുന്നതിന് നിയോഗിക്കപ്പെട്ട സഹായി വളണ്ടിയർമാർക്കുള്ള ഐഡി കാർഡുകളുടെ വിതരണവും പരിശീലന ക്ലാസ്സും നടത്തി.


വളണ്ടിയർ കോറം ചെയർമാൻ റസാഖ് കൊളത്തറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സഹിൽ പാവണ്ടൂർ ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.
വളണ്ടിയർമാർക്കുള്ള പരിശീലന ക്ലാസ് സഹായി പ്രസിഡണ്ട് ഈ കെ സിദ്ദീഖ് നയിച്ചു. സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും രോഗികൾക്ക് മെച്ചപ്പെട്ട സഹായം നൽകുന്നതിനും പരിശീലനം വളണ്ടിയർമാർക്ക് ഏറെ പ്രയോജനകരമാകും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


വളണ്ടിയർ കോറം കൺവീനർ ഇസാം അലി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇർഷാദ് നന്ദി പ്രകാശിപ്പിച്ചു. മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തുന്ന രോഗികൾക്ക് ആവശ്യമായ സഹായം നൽകുന്നതിൽ വളണ്ടിയർമാരുടെ പങ്ക് നിർണായകമാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഐഡി കാർഡുകൾ ലഭിച്ചതോടെ വളണ്ടിയർമാർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ സേവനം ചെയ്യാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ വളണ്ടിയർമാരും മറ്റ് സംഘടനാ ഭാരവാഹികളും പങ്കെടുത്തു.

Post a Comment

Previous Post Next Post