ബോധവൽകരണക്ലാസ് നടത്തി
കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പ് റേഷൻ മുഖേന മദ്രസ്സാദ്ധ്യാപകർക്ക് നൽകുന്ന പലിശരഹിത ഭവന വായ്പക്കുള്ള രേഖകൾ സമർപ്പിക്കുന്നത് സംബന്ധിച്ച് ബോധവൽകരണക്ലാസ് സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. ഇ യാകൂബ് ഫൈസി അധ്യക്ഷനായിരുന്നു. പി കെ മുഹമ്മദ് ഹാജി. സിദ്ദീഖ് മൗലവി അയിലക്കാട്, ക്ഷേമനിധി മുൻ സി ഇ ഒ ഹമീദ് പി.എം. സംസാരിച്ചു. ധനകാര്യ കോർപ്പറേഷൻ ഡെപ്യൂട്ടി മാനേജർമാരായ എം കെ ഷംസു ,മരിയ ജ്യോതി എന്നിവർ ക്ലാസെടുത്തു.
Tags:
Malappuram News