ചെറുകുളത്തൂരിൽ "പന്താണ് ലഹരി" ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സമാപിച്ചു
ചെറുകുളത്തൂർ: കെ.പി.ഗോവിന്ദൻ കുട്ടി സ്മാരക വായനശാല ബാലകൈരളി നേതൃത്വത്തിൽ സംഘടിപ്പിച്ച "പന്താണ് ലഹരി" കാൽപന്ത് ഫൈവ്സ് ടൂർണ്ണമെൻ്റ് മഞ്ഞൊടി ഇ.ജി. എൻ മെമ്മോറിയൽ മാസ്ക്ക് ഗ്രൗണ്ടിൽ സമാപിച്ചു. സംസ്ഥാന വോളിബോൾ താരം ആദിലക്ഷ്മി. പി.കെ ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു.
ബാലകൈരളി പ്രസിഡണ്ട് അലൻ.സി. നാഥ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എം.ചന്ദ്രശേഖരൻ, വായനശാല സെക്രട്ടറി വിശ്വനാഥൻ. ഇ, പ്രസിഡണ്ട് രജിത വയപ്പുറത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ബാലകൈരളി ജോ:സെക്രട്ടറി ഋതുരാജ്. പി.കെ സ്വാഗതവും, ഭരണസമിതി അംഗം അംശുമതി .കെ. നന്ദിയും പറഞ്ഞു.
Tags:
Peruvayal News