മാവൂരിൽ വീടിന്റെ മുറ്റം ഇടിഞ്ഞുവീണ് അപകടാവസ്ഥയിൽ; കുടുംബം ആശങ്കയിൽ
മാവൂർ: മാവൂർ ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിൽ കൽപ്പള്ളിയിൽ കൽപ്പള്ളി മാമുക്കുട്ടിയുടെ വീടിന്റെ മുറ്റം ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയിലായി. കഴിഞ്ഞ കാലവർഷത്തിൽ തുടങ്ങിയ മുറ്റം ഇടിയൽ കാലവർഷം അടുത്തെത്തിയതോടെ വീണ്ടും രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് കുടുംബം.
ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ മുറ്റം ഇടിഞ്ഞുതാഴുന്നത് വീടിന്റെ അടിത്തറയ്ക്ക് ഭീഷണിയായിരിക്കുകയാണ്.
മുറ്റം ഒരു സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കാൻ മാമുക്കുട്ടി ശ്രമം നടത്തിയെങ്കിലും അയൽവാസി ഇതിന് തടസ്സം സൃഷ്ടിക്കുന്നതായി അദ്ദേഹം പറയുന്നു. ഇതേത്തുടർന്ന് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനുള്ള തടസ്സം നീക്കണമെന്ന് ആവശ്യപ്പെട്ട് മാമുക്കുട്ടി മാവൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത കാലവർഷം ആരംഭിക്കുന്നതിനുമുമ്പ് മുറ്റം ഇടിയുന്നത് തടയാനും വീടിന് സുരക്ഷ ഉറപ്പാക്കാനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് മാമുക്കുട്ടിയുടെയും കുടുംബത്തിന്റെയും അഭ്യർത്ഥന.
Tags:
Mavoor News