പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ അറത്തിൽ പറമ്പ് അംഗണവാടി നവീകരണം ഉദ്ഘാടനം ചെയ്തു
പെരുമണ്ണ: പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച അറത്തിൽ പറമ്പ് അംഗണവാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവഹിച്ചു.
വാർഡ് മെമ്പർ ഷമീർ കെ.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജയശ്രീ (സി.ഡി.പി.ഒ.), നിഷ (ഐ.സി.ഡി.എസ്.), ദീൻഷ ദിലീപ് ടി., സൈതുട്ടി, നഫിസ ടീച്ചർ, സാലിനി എ., മാലതി വി., കോമളവല്ലി പി.പി., കബീർ എൻ.എം. തുടങ്ങിയവർ സംബന്ധിച്ചു.
2024-2025 സാമ്പത്തിക വർഷത്തെ സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അംഗണവാടി നവീകരിച്ചത്. കുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമായ ഒരിടം ഒരുക്കുക എന്നതാണ് നവീകരണത്തിന്റെ ലക്ഷ്യം. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവർ നവീകരിച്ച അംഗണവാടിയിലെ സൗകര്യങ്ങളെ അഭിനന്ദിച്ചു.
Tags:
Perumanna News