Trending

വിവാഹ വീട്ടിലെ ലഹരി പാർട്ടിക്കിടെ വാക്ക് തർക്കവും അടിപിടിയും

വിവാഹ വീട്ടിലെ ലഹരി പാർട്ടിക്കിടെ വാക്ക് തർക്കവും അടിപിടിയും; യുവാവിന് കഴുത്തിന് മുറിവേറ്റു



കല്ലായി വിവാഹ വീട്ടിൽ ലഹരി പാർട്ടിക്കിടെ വാക്ക് തർക്കവും സംഘർഷവും. ഷേവിങ് കത്തികൊണ്ടുള്ള കുത്തേറ്റ് യുവാവിന് കഴുത്തിന് മുറിവേറ്റു. ചക്കുംകടവ് സ്വദേശി ഇൻസാഫിനാണ് മുറിവേറ്റത്.

കല്ലായി AWH കോളേജിന് സമീപത്തെ വിവാഹ വീട്ടിൽ ഇന്നലെ രാത്രി 2 മണിയോടെയായിരുന്നു സംഭവം. സുഹൃത്ത് മുബീനൊപ്പം ഇൻസാഫ് വിവാഹ വീട്ടിൽ എത്തുകയും തുടർന്ന് ഇരുവരും ചേർന്ന് മദ്യപിക്കുകയുമായിരുന്നു. മദ്യലഹരിയിലായതോടെ ഇരുവരും വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെ മുബീൻ കൈവശം ഉണ്ടായിരുന്ന ഷേവിങ് കത്തി ഉപയോഗിച്ച് ഇൻസാഫിനെ കുത്തുകയുമായിരുന്നു.
കൂടെയുണ്ടായിരുന്നവർ ഇൻസാഫിനെ ഉടനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളല്ല.

പന്നിയങ്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി മുബീൻ ഒളിവിലാണ്.

Post a Comment

Previous Post Next Post