ബദ്‌രിയ്യ ഗ്രാറ്റോണിയം : ഇന്ന് സമാപിക്കും.
നരിക്കുനി പതിനായിരങ്ങൾക്ക് വൈജ്ഞാനിക പ്രഭ വിതറിയ പ്രമുഖ പണ്ഡിതനും സമസ്ത ഉപാധ്യക്ഷനുമായിരുന്ന നെടിയനാട് സി അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ നാമധേയത്തിൽ പ്രവർത്തിച്ച് വരുന്ന നെടിയനാട് ബദ്‌രിയ്യയുടെ ഗ്രാറ്റോണിയം സമ്മേളനം ഇന്ന് സമാപിക്കും.
ഇന്നലെ രാവിലെ 10 മണിക്ക് നടന്ന സൗഹൃദ സമ്മേളനം കെ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തളീക്കര ഉദ്ഘാടനം ചെയ്തു. ദേവർശോല അബ്ദുസലാം മുസ്‌ലിയാർ , ഡോ.ശരീഫ് പരപ്പൻപൊയിൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സയ്യിദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് ദുആക്ക് നേതൃത്വം നൽകി.
വൈകീട്ട് 4 മണിക്ക് നടന്ന സൗഹൃദ സംഗമത്തിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാർ തേനാറുകണ്ടിയിലിൻ്റെ അധ്യക്ഷതയിൽ അഡ്വ. പി ടി റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സൗത്ത് ജില്ല ജന: സെക്രട്ടറി പി വി അഹ്മദ് കബീർ സന്ദേശം പ്രസംഗം നടത്തി. സാബിത് അബ്ദുല്ല സഖാഫി, ടി രാജു, മജീദ് തലപൊയിൽ, ആലിക്കുട്ടി ഫൈസി മടവൂർ, ഷഹനാസ് ചേളന്നൂർ, എ പി ഫള്ലു റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
വൈകീട്ട് ഏഴ് മണിക്ക് നടന്ന മഹബ്ബ കോൺഫറൻസിൽ ഫസൽ സഖാഫി നരിക്കുനി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ ലത്തീഫി കളരാന്തിരി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ആത്മീയ മജ്ലിസിന് നേതൃത്വം നൽകി. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുല്ലക്കോയ തങ്ങൾ കാരക്കാട് ,സയ്യിദ് ഉനൈസ് നഈമി അൽ ബുഖാരി, എ അബ്ദുറഹ്മാൻ സംബന്ധിച്ചു.
ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന മുതഅല്ലിം സമ്മിറ്റ് എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ശാദിൽ നൂറാനി ചെറുവാടി ഉദ്ഘാടനം ചെയ്യും. വാരാമ്പറ്റ മുഹ്‌യിദ്ദീൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. അലി ബാഖവി ആറ്റുപുറം, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി വിഷയാവതരണം നടത്തും. അബ്ദുറഷീദ് സഖാഫി കുറ്റ്യാടി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിർ നെരോത്ത്, റാഫി അഹ്സനി കാന്തപുരം, ജമാലുദ്ദീൻ സഖാഫി നിലമ്പൂർ, ഇ കെ അബ്ദുറഹ്മാൻ സഖാഫി, മുഹമ്മദ് റഖീബ് അഹ്സനി ഡി ആർ, എൻ കെ ഇസ്സുദീൻ സഖാഫി സംസാരിക്കും.
വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിക്കും. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ഇൽയാസ് ഹൈദ്രൂസി എരുമാട്, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുല്ല അഹ്സനി ചെങ്ങാനി, പി അബ്ദുൽ ഖാദർ മദനി കൽത്തറ, മുഹമ്മദ് ബാദുഷ സഖാഫി ആലപ്പുഴ, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, സി പി ഉബൈദുല്ല സഖാഫി, യൂസുഫ് സഖാഫി കരുവമ്പൊയിൽ, ഡോ. പി അബൂബക്കർ, ചാലിയം അബ്ദുൽ കരീം ഹാജി, ഹാഫിള് മുഹമ്മദ് അബൂബക്കർ സഖാഫി പന്നൂർ, ഫസൽ സഖാഫി നരിക്കുനി, കെ ബീരാൻ കോയ മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും.
Tags:
Kunnamangalam News