Trending

കുഞ്ഞിമൊയ്തു എന്ന കുഞ്ഞിപ്പ (93) നിര്യാതനായി

കുഞ്ഞിമൊയ്തു എന്ന കുഞ്ഞിപ്പ (93) നിര്യാതനായി



തിരൂർ: മലബാറിലെ ആദ്യകാല റെജിസ്ട്രേഡ് ഫാർമസിസ്‌റ്റും തിരൂർ മെഡിക്കൽ സ്റ്റോർ സാരഥിയുമായ തയ്യിൽ കിഴക്കേതി ൽ കുഞ്ഞിമൊയ്തു (93 വയസ്സ് ) എന്ന കുഞ്ഞിപ്പ (ടി.കെ. കു ഞ്ഞിപ്പ) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽവെചു മരണപ്പെട്ടു. യാഹു മൊല്ലാക്ക, വെട്ടം അബ്ദുല്ല ഹാജി, മ മ്മി സാഹിബ് എന്നി വരുടെ കീഴിൽ മത വിദ്യാഭ്യാസം നേടിയ കുഞ്ഞിപ്പ സാഹിബ് വാ രണാക്കര സ്കൂളി ലെ പ്രാഥമിക വിദ്യാ ഭ്യാസത്തിന് ശേഷം ആറ് ഏഴ് ക്ലാസു കൾ തിരൂർ എം യു പി സ്കൂളിലാ യിരുന്നു തുടർന്ന് തിരൂർ ബോയ്സ് ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ ശേഷം, 1954 ൽ മദ്രാസ് മെഡിക്കൽ കോളേ ജിൽ ചേർന്നു ഡി ഫാം കരസ്ഥമാക്കി.ഈ കോഴ്സ്, പഠന സമയത്ത് മ ദ്രാസിലെ ഇസ്ഉദ്ദീൻ മൗലവിയുടെ ക്ലാസു കളിലൂടെ ജമാഅ ത്തെ ഇസ്‌ലാമി ഹി ന്ദിന്റെ പ്രവർത്തന ങ്ങളിൽ സജീവമാ യി.1957 ൽ തിരൂർ കോർട്ട് റോഡിൽ "തിരൂർ മെഡിക്കൽ സ്റ്റോഴ്സ്" എന്ന പേരിൽ ഫാർമസി തുടങ്ങി. വിവിധ മത സാമൂഹിക സംഘടനകളിൽ പ്രവർത്തിച്ചു. 1968-70 കാലഘട്ടങ്ങളിൽ നടുവിലങ്ങാടി ഹിദായ ത്ത് സിബിയാൻ മദ്രസ കമ്മിറ്റി ഖജാൻജി ആയി, മലബാർ മുസ്ലിം അസോസിയേഷൻ MMA ലെ മെമ്പർഷിപ്, തിരൂർ MDPS കമ്മിറ്റി മെമ്പർ, തിരൂർ ഇസ്ലാമിക് സെന്റർ പ്രഥമ കമ്മിറ്റി മെമ്പർ, തിരുർ മസ്ജിദ് സഫ പ്രഥമ സകാത് കമ്മിറ്റി മെമ്പർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. പിതാവ് സൂപ്പികുട്ടി കുരിക്കൾ. മാതാവ് പെരിങ്ങാട്ടോടി ഫാത്തിമ.
സഹോദരങ്ങൾ : മർഹൂം ടികെ അബൂബക്കർ എന്ന ബാവ, ഡോ. മുഹമ്മദ് കുട്ടി കുരിക്കൾ , കെ അബ്ദുറഹ്മാൻ, മർഹൂം ആയിശ, ഫാത്തിമ (പാത്തുമോൾ).
മക്കൾ: ടി കെ ജമീല, പരേതയായ സഫിയ, സുബൈദ, ആരിഫ, സാജിത, ഡോ. അലി അഷ്‌റഫ്, സിദ്ധീഖ്, ഡോ. മുഹമ്മദ് യഹ്‌യ (പെരിന്തൽമണ്ണ കിംസ് അൽ 
ശിഫ ഹോസ്പിറ്റൽ), അഡ്വ മുഹമ്മദ് അസ്‌ലം (ദുബായ് ഇസ്ലാമിക് ബേങ്ക്), മുഹമ്മദ് യാസിർ ( ഖത്തർ പെട്രോളിയം).
താമസസ്ഥലമായ തിരൂർ നടുവിലങ്ങാടിയിലെ ജുമുഅത് പള്ളിയിൽ മെയ് 4 ന് ഞായാറഴ്ച വെകീട്ട് 4.30ന് മയ്യിത് നമസ്കാര ശേഷം ഖബറടക്കം നടക്കും.

Post a Comment

Previous Post Next Post