മലയാളത്തെ അറിയാം വായനയെ വരവേൽക്കാം പരിപാടി സമാപിച്ചു.
കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ ബാലകൈരളി നേതൃത്വത്തിൽ സംഘടിപ്പിച്ച മലയാളത്തെ അറിയാം വായനയെ വരവേൽക്കാം മധുരം മലയാളം പദ്ധതിയുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ നാടൻ പാട്ടുകൾ, നാടക പരിശീലനം, സംഗീത വാദ്യോപകരണങ്ങൾ, കഥകൾ,വായനാ പരിചയം, തുടങ്ങിയ വിഷയങ്ങളിൽ എം.പി. അശോക് കുമാർ, ശ്രീദ ത്ത് ശ്രീനിവാസൻ, ഉണ്ണികൃഷ്ണൻ വൈത്തല, ആദിത്യ വട്ട്യാലത്ത്, നീതു കൃഷ്ണ താഴത്തടത്തിൽ, ശ്രീധന്യ കോട്ടാടത്ത്, കൃഷ്ണകുമാർ പുത്തം പറമ്പ്, ഷൈബ .കെ, എന്നിവർ ക്ലാസ്സുകൾ നയിച്ചു. സമാപന ദിവസം ശാസ്ത്രവിസ്മയങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, ശാസ്ത്ര കഥകൾ കുറിച്ച് എ.സി. സുരേന്ദ്രൻ മാസ്റ്റർ ചെത്തു കടവ് ക്ലാസ്സ് നയിച്ചു. ബാലകൈരളി പ്രസിഡണ്ട് അലൻ. സി.നാഥ് അദ്ധ്യക്ഷത വഹിച്ചു. ജോ:സെക്രട്ടറി ഋതുരാജ്.ടി.പി സ്വാഗതവും, അഹാന ജിത്ത്.ഓ.കെ. നന്ദിയും പറഞ്ഞു.
Tags:
Peruvayal News