Trending

കരാറുകാരുടെ സമരം റേഷൻ കടകൾ കാലിയായി

കരാറുകാരുടെ സമരം റേഷൻ കടകൾ കാലിയായി!
സർക്കാർ മൗന വൃതം തുടരുന്നു

മെയ് മാസാവസാന വാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു വെങ്കിലും റേഷൻ കരാറുകാരുടെ സമരത്തെ തുടർന്ന് റേഷൻ കടകളിൽ സാധനങ്ങളില്ല. മുൻഗണനാ വിഭാഗങ്ങൾ ഉൾപ്പെടേ റേഷൻ ഭക്ഷ്യധാന്യങ്ങളെ മാത്രം ആശ്രയിക്കുന്ന കാർഡുടമകൾ ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കുള്ള കടകൾ തേടിയുള്ള ഓട്ടപ്രയാണാത്തിണ്. ഒട്ടുമിക്ക കടകളിലും ഭക്ഷ്യധാന്യങ്ങളില്ലാതെ കാലിയാണ്.

  ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന കരാറുകാർ  സാധനങ്ങളെത്തിക്കാതെ  സമരം  തുടങ്ങി മൂന്നാഴ്ച പിന്നിട്ടുവെങ്കിലും സമരം അവസാനിപ്പിക്കാൻ സർക്കാറിൻ്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
 
   മാസം അവസാനിക്കുന്ന ഏതാനും ദിവസങ്ങൾക്ക് മുൻമ്പ് കരാറുകാർക്ക് കുടിശ്ശിക വന്ന സംഖ്യയുടെ 35% വരേയുള്ള വിഹിതം നൽകി താൽക്കാലികമായ പരിഹാരം ഉണ്ടാക്കുന്ന പതിവ് രീതി കൊണ്ട്  ഇടവിട്ടുള്ള മാസങ്ങളിൽ  സമരംമൂലം വീണ്ടും റേഷൻ മുടങ്ങുന്നത് സർക്കാറിനെതിരേയുള്ള പ്രതിഷേധമായിമാറുന്നു.കഴിഞ്ഞ ഒന്നര വർഷത്തിനിടെ 5-ാം തവണയാണ് കരാറുകാരുടെ സമരം മൂലം റേഷൻ മുടങ്ങുന്നത്.

സർക്കാറിൻ്റെ 4-ാം വാർഷികാഘോഷങ്ങൾക്ക് കരിനിഴൽ വീഴ്ത്തുന്നതാണ് ഇത്തരം മെല്ലപ്പോക്ക് സമീപനങ്ങളും നിലപാടുകളും. സാധാരണ ജനങ്ങളിൽ ഏറ്റവും അധികം പ്രതിഫലിക്കുന്ന റേഷൻ വിതരണം മുടക്കം കൂടാതെയും കാര്യക്ഷമ മാക്കുന്നതിന്നും
 മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഇടപെടണമെന്ന് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ജോണീ നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവർ ആവശ്യപെട്ടു.

Post a Comment

Previous Post Next Post