കെ കെ മുംതാസിന് ജമാഅത്ത് കൗൺസിൽ മഹിളാരത്ന പുരസ്കാരം
കോഴിക്കോട്: സാമൂഹിക ജീവകാരുണ്യ, മനുഷ്യാവകാശ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ഈ വർഷത്തെ മഹിളാരത്ന പുരസ്കാരം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സേനയുടെ നാഷണൽ പി ആർഒ കെ കെ മുംതാസിന് ലഭിച്ചു.
അവശത അനുഭവിക്കുന്നവർക്ക് താങ്ങും തണലുമാകുകയും, മനുഷ്യന്റെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്യുന്ന വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ജമാഅത്ത് കൗൺസിൽ ഈ പുരസ്കാരം നൽകുന്നത്. കെ കെ മുംതാസ് ഈ രംഗത്ത് കാഴ്ചവെച്ച അതുല്യമായ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരത്തിന് അർഹയായത്.
Tags:
Kozhikode News