കുന്ദമംഗലം സോൺ ആദർശ സമ്മേളനം ഇന്ന് കുറ്റിക്കാട്ടൂരിൽ
ഒരുക്കങ്ങൾ പൂർത്തിയായി
പെരുമണ്ണ:
കേരള മുസ്‌ലിം ജമാ അത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന കർമ സാമയികം പദ്ധതികളുടെ ഭാഗമായി ഇന്ന് കുറ്റിക്കാട്ടൂരിൽ നടക്കുന്ന കുന്ദമംഗലം സോൺ ആദർശ സമ്മേളനത്തിൻ്റെ ഒരു ക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
![]() |
ആദർശ സമ്മേളനത്തോടനുബന്ധിച്ചു കല്ലേരി സാദാത്ത് മഖാമിൽ സയ്യിദ് ഫള്ൽ ഹാശിം സഖാഫിയുടെ നേതൃത്വത്തിൽ സിയാറത് നടത്തുന്നു |
വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന സമ്മേളനത്തിൽ മാരായമംഗലം അബ്‌ദുർ റഹ്‌മാൻ ഫൈസി, വെള്ളയൂർ അബ്‌ദുൽ അസീസ് സഖാഫി, എം അബ്‌ദുല്ലത്വീഫ് മുസ്‌ലി യാർ, റഹ്‌മത്തുല്ലാ സഖാഫി എളമരം, ത്വാഹിർ സഖാഫി
മഞ്ചേരി, എൻ അലി അബ്ദുല്ല തുടങ്ങിയവർ സംബന്ധിക്കും.
ഇതുസംബന്ധമായി ചേർന്ന സംഘാടക സമിതിയോഗം കേരള മുസ്‌ലിം ജമാഅത്ത് സോൺ ജന. സെക്രട്ടറി അശ്റഫ് കാരന്തൂർ ഉദ്ഘാ ടം ചെയ്‌തു. ചെയർമാൻ കെ സി മൂസ സഖാഫി അധ്യ ക്ഷത വഹിച്ചു. ഇബ്റാഹീം കുട്ടി സഖാഫി പൂലോട്, ടി എ അബ്‌ദുർ റഹ്‌മാൻ ഹാജി, എ ഉമർ ബശീർ, സ്വാലിഹ് ഇർഫാ നി, കെ നൗഫീർ, എൻ കെ ശം സുദ്ദീൻ പെരുവയൽ, പി കെ സ്വലാഹുദ്ദീൻ മുസ്ലിയാർ സംബന്ധിച്ചു.
Tags:
Perumanna News