Trending

ഉർദു:സുപ്രീം കോടതിവിധി സ്വാഗതാർഹം- കെ.യു.ടി.എ

ഉർദു:സുപ്രീം കോടതിവിധി സ്വാഗതാർഹം- കെ.യു.ടി.എ

കെ യു ടി സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ദ്വിദിന കെ.ടെറ്റ് പരിശീലന പരിപാടി സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി ഷംസുദ്ദീൻ തിരൂർക്കാട് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് :
ഉർദുവും ഹിന്ദിയും ഏതെങ്കിലും മതത്തിൻ്റെ ഭാഷയല്ലന്നും മറിച്ച് ഇന്ത്യയിൽ ജനിച്ച് വളർന്ന ഭാഷയാണെന്നും ഈ രണ്ട് ഭാഷകളും ഇന്ത്യൻ സംസ്കാരത്തിൻ്റെ ഭാഗമാണെന്നുമുള്ള സുപ്രീം കോടതി വിധിയെ കെ.യു.ടി.എ സ്വാഗതം ചെയ്തു.
കോഴിക്കോട് ഉർദു സെൻ്ററിൽ നടക്കുന്ന ദ്വിദ്വിന കെ.ടെറ്റ് പരിശീലനം കെ.യു.ടി.എ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.പി.ശംസുദ്ധീൻ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി സലാം മലയമ്മ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷാർ ടി.എ റഷീദ്, സംസ്ഥാന ഭാരവാഹികളായ എം.പി. സത്താർ അരയങ്കോട്, എൻ.കെ റഫീഖ്, കെ.യു.ടി.എ കോഴിക്കോട് ജില്ലാ കമ്മിറ്റി ട്രഷറർ സി.ടി.അബൂബക്കർ മായനാട് സംസാരിച്ചു.

Post a Comment

Previous Post Next Post