Trending

എൻ്റെ കേരളം പ്രദർശന വില്പന മേളയിൽ ശ്രദ്ധേയമായി എൻ എൻ എസ് എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീല സ്റ്റാൾ

എൻ്റെ കേരളം പ്രദർശന വില്പന മേളയിൽ ശ്രദ്ധേയമായി എൻ എൻ എസ് എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീല സ്റ്റാൾ


കേരള സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വില്പനമേളയിൽ ശ്രദ്ധേയമായി ജില്ലാ എൻ എസ് എസ് സെല്ലിനു വേണ്ടി പെരിങ്ങളം ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ് ഒരുക്കിയ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലന സ്റ്റാൾ. മൂന്ന് മിനിറ്റ് കൊണ്ട് ഒരു ഒൻപത് വാട്ട് എൽ ഇ ഡി ബൾബ് നിർമ്മിക്കാന്നുള്ള പരിശീലനമാണ് എൻ എസ് എസ് വോളൻ്റിയർമാർ ഈ സ്റ്റാളിൽ നൽകുന്നത്. വളരെ അനായാസമായ രീതി ആയതിനാൽ കുടുംബശ്രീ പ്രവർത്തകർ, സ്വയം സഹായ സംഘങ്ങൾ, സ്വയം തൊഴിൽ അന്വോഷിക്കുന്നവർ, വിദ്യാർത്ഥികൾ തുടങ്ങി ദിവസവും നൂറു കണക്കിന് ആൾക്കാരാണ് സ്റ്റാളിൽ നിന്ന് ഈ പരിശീലനം നേടുന്നത്. കൂടാതെ സ്റ്റാൾ സന്ദർശിക്കുന്നവരുടെ ആവശ്യാനുസരണം കൂടുതൽ ആൾക്കാർക്കായി പരിശീലന പരിപാടികൾ ബുക്ക് ചെയ്യാനുള്ള അവസരവും ഉണ്ട്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ്, വനം വന്യജീവി സംരക്ഷണ മന്ത്രി എ കെ ശശീന്ദ്രൻ, സ്റ്റേറ്റ് എൻ എസ് എസ് ഓഫിസർ ഡോ. ആർ എൻ അൻസർ, ഹയർ സെക്കൻഡറി അക്കാഡമിക്ക് ജെ ഡിയും ഹയർ സെക്കൻഡറി എൻ എസ് എസ് സംസ്ഥാന കോർഡിറ്റേറ്റർ ഇൻ ചാർജുമായ ഡോ. ഷാജിത എസ് തുടങ്ങിയവർ സ്റ്റാൾ സന്ദർശിക്കുകയും വോളൻ്റിയേഴ്സിനെ അഭിനന്ദിക്കുകയും ചെയ്തു. ഈ സ്റ്റാൾ കൂടാതെ പത്ത് ദിവസങ്ങളിലായി കർമ്മനിരതരായ 500  എൻ എസ് വോളൻ്റിയർമാർ പൊതുജനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകി പ്രദർശനമേളയിൽ സജീവമായി ഉണ്ട്. റീജീയണൽ പ്രോഗ്രാം കോർഡിനേറ്റർ എസ് ശ്രീചിത്ത്, കോഴിക്കോട് സൗത്ത് ജില്ലാ കോർഡിറ്റേർ എം കെ ഫൈസൽ, ക്ലസ്റ്റർ കൺവീനർമാരായ കെ വി സന്തോഷ് കുമാർ, സില്ലി ബി കൃഷ്ണൻ, കെ ഷാജി, രതീഷ് ആർ നായർ, , വോളൻ്റിയർമാരയ കരോളിൻ വർഗീസ്, നിയ പി, 
അദ്വൈത് പി, അദ്വൈത് എൻ, അഭിനവ് കെ എസ്, അക്ഷയ് എ എം, അനുവർഷ് എ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി.

Post a Comment

Previous Post Next Post