Trending

കുഴമ്പ്ര കാവ് പ്രതിഷ്ഠാ മഹോത്സവം: സാംസ്കാരിക സമ്മേളനം വർണ്ണാഭമായി

കുഴമ്പ്ര കാവ് പ്രതിഷ്ഠാ മഹോത്സവം: സാംസ്കാരിക സമ്മേളനം വർണ്ണാഭമായി


മാവൂർ: കുഴമ്പ്ര കാവ് പ്രതിഷ്ഠാ മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം വർണ്ണാഭമായ പരിപാടികളാൽ ശ്രദ്ധേയമായി. നവീകരണ കമ്മിറ്റി ചെയർമാൻ ശ്രീ. ഹരി കള്ളിവളപ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുക്കം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ ശ്രീ. വത്സൻ മഠത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഫ്ലവേഴ്സ് ഫെയിം ശ്രീ. ദേവനന്ദയുടെ സാന്നിധ്യം സമ്മേളനത്തിന് കൂടുതൽ ആകർഷണം നൽകി.
കൂഴാമ്പ്രക്കാവ് രക്ഷാധികാരി ശ്രീ ഭാസ്ക്കരൻ നായർ, കാവ് പ്രസിഡൻ്റ് ശ്രീ. ബാബുരാജ് പുതുക്കിടി, കാവ് ട്രഷറർ ശ്രീ. റാം മോഹൻ കോച്ചക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നവീകരണ കമ്മിറ്റി കൺവീനർ ശ്രീ. ശ്രീജിത്ത് തേക്കാട്ട് സ്വാഗതം ആശംസിച്ചപ്പോൾ, സെക്രട്ടറി ശ്രീ. രാജേഷ് കുനിച്ചു മാട്ടൂമ്മൽ കൃതജ്ഞത രേഖപ്പെടുത്തി.
സാംസ്കാരിക സമ്മേളനം കുഴമ്പ്ര കാവ് പ്രതിഷ്ഠാ മഹോത്സവത്തിന് ഒരു പ്രത്യേക ഉണർവ് നൽകി. വിവിധ കലാപരിപാടികളും സമ്മേളനത്തിന് മാറ്റുകൂട്ടി. നിരവധി ഭക്തജനങ്ങളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post