Trending

കർഷക കോൺഗ്രസ് മാർച്ചും ധർണ്ണയും

കർഷക കോൺഗ്രസ് മാർച്ചും ധർണ്ണയും


മാവൂർ: എൽഡിഎഫ് സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും, നാലാം വാർഷിക ധൂർത്തിനെതിരെയും കർഷക കോൺഗ്രസ് കർഷക കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കൃഷി ഭവനകൾക്ക് മുമ്പിൽ കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. മാവൂർ കൃഷിഭവനിൽ നടന്ന ധർണ്ണ കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഇ. കെ. നിധീഷ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് പി വിജയൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. അപ്പുകുഞ്ഞൻ, പി. ഭാസ്കരൻ നായർ, ഗീതാമണി, കെ. പി. അരവിന്ദൻ, സത്യൻ കുതിരാടം, വി. അരവിന്ദൻ, പി നാരായണൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post