പോലീസ് ചമഞ്ഞെത്തി കച്ചവടക്കാരനെ കബളിപ്പിച്ചെന്ന് പരാതി
പയ്യടിമീത്തൽ : പോലീസ് ചമഞ്ഞെത്തിയ ആൾ തേങ്ങ കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി .
പയ്യടിമീത്തലിൽ തേങ്ങ കച്ചവടക്കാരനായ കെ എം കോയയാണ് കബളിപ്പിക്കപ്പെട്ടത്.
ഇന്നലെ (ഞായറാഴ്ച)
രാവിലെ 6.30 ഓടെ ബൈക്കിൽ കടയിലെത്തിയ 40 വയസ്സ് പ്രായം തോന്നിക്കുന്നയാൾ താൻ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ ആണെന്ന് കോയയെ വിശ്വസിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പിടിച്ച എം ഡി എം എ കേസിലെ പ്രതികളെ കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിന് വന്നതാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. ഇതിനിടെ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നതായി അഭിനയിച്ച് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. ഈ സംസാരത്തിനിടയിലാണ് സ്റ്റേഷനിൽ ഉള്ള തേങ്ങ വിൽക്കുന്നുണ്ടെന്ന് പറഞ്ഞ് 11,000 രൂപ അഡ്വാൻസ് ആവശ്യപ്പെട്ടത്.വണ്ടിയിൽ കയറ്റിയ തേങ്ങ ഉടനെ എത്തും എന്ന് വിശ്വസിപ്പിച്ചാണ് കോയയിൽ നിന്ന് പണം വാങ്ങിയത്.
പണം നൽകിയശേഷം ഫോൺ നമ്പർ വാങ്ങുന്നതിനിടയിൽ ഇയാൾ ബൈക്ക് എടുത്ത് അതിവേഗതയിൽ ഓടിച്ചു പോവുകയായിരുന്നു. കോയ
Tags:
Perumanna News