Trending

ഹംസ രണ്ടത്താണി അനുസ്മരണത്തിൽ കോയമോൻ കണ്ണാടിക്കലിന് ആദരം

ഹംസ രണ്ടത്താണി അനുസ്മരണത്തിൽ കോയമോൻ കണ്ണാടിക്കലിന് ആദരം


കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ഹംസ രണ്ടത്താണിയുടെ അനുസ്മരണ ചടങ്ങിൽ, ഇശൽ സ്നേഹികൾ വാട്സ്ആപ്പ് കൂട്ടായ്മ കോയമോൻ കണ്ണാടിക്കലിനെ ആദരിച്ചു. മാപ്പിളപ്പാട്ട് രംഗത്തെ അദ്ദേഹത്തിന്റെ അമൂല്യമായ സംഭാവനകളെ പരിഗണിച്ചാണ് ഈ ആദരം നൽകിയത്.
കാലിക്കറ്റ് ടൗൺ എസ്ഐ ഷാഫി സിദ്ദീഖ്, പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ അമീർ കാലിക്കറ്റ്, ടി ടി നാസർ, റിയാസ് തൈക്കണ്ടി, അഷ്റഫ് വെള്ളിമാടുകുന്ന്, കബീർ വെള്ളിമാടുകുന്ന്, ഇ കെ കെ മുസ്തഫ, അൽത്താഫ് മൂഴിക്കൽ,സാഫിയ മൂഴിക്കൽ ഷാജഹാൻ വെള്ളിമാടുകുന്ന്
 തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ഈ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ കോയമോൻ കണ്ണാടിക്കലിന് ഉപഹാരം സമ്മാനിച്ചു. മാപ്പിളപ്പാട്ടിന്റെ പ്രചാരത്തിനും വളർച്ചയ്ക്കും അദ്ദേഹം നൽകിയ സംഭാവനകളെ ചടങ്ങിൽ പങ്കെടുത്തവർ പ്രശംസിച്ചു.
ഈ ആദരം തനിക്ക് കൂടുതൽ പ്രചോദനം നൽകുമെന്നും, മാപ്പിളപ്പാട്ട് കലയെ കൂടുതൽ സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും ഇത് കാരണമാകുമെന്നും കോയമോൻ കണ്ണാടിക്കൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഇശൽ സ്നേഹികൾ വാട്സ്ആപ്പ് കൂട്ടായ്മയുടെ ഈ സ്നേഹത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post