Trending

പാലാഴിയിൽ കടയിൽ കയറി ഉടമയെ മർദിച്ചു :

പാലാഴിയിൽ കടയിൽ കയറി ഉടമയെ മർദിച്ചു :
പോലീസിൽ പരാതി നൽകി


പാലാഴി : കടയിൽ കയറി ക്രൂരമായ മർദ്ദിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന് കാണിച്ച് കടയുടമ പോലീസിൽ പരാതി നൽകി.
പാലാഴി അത്താണിയിലെ സി എം ട്രേഡേഴ്സ് ഉടമ പാലാഴി ഉള്ളാട്ടിൽ അബ്ദുറഹ്മാൻ (48) ആണ് മാങ്കാവ് കാളൂർ റോഡിൽ പ്രവർത്തിക്കുന്ന വിങ്സ് ട്രേഡേഴ്സ് കളക്ഷൻ ഏജന്റ് അശ്വിൻ, വിനു പാലാഴി എന്നിവർക്കെതിരെ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകിയത്.
ടാഗ് അടിച്ച ബി എൽ ഡി സി ഫാൻ മാറ്റിത്തരാൻ ആവശ്യപ്പെട്ടതിനായിരുന്നു ആക്രമണം.
ആദ്യം അശ്വിൻ എന്ന വ്യക്തിയാണ് തന്നെ ആക്രമിച്ചത്. ഈ സമയം താൻ കടയുടെ പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു . ശേഷം സ്ഥലത്തെത്തിയ അശ്വിന്റെ സുഹൃത്ത് വിനു പാലാഴി എന്ന വ്യക്തി നമുക്ക് സംസാരിക്കാം എന്ന വ്യാജേന കടയുടെ ഉള്ളിലേക്ക് വിളിച്ചു വരുത്തുകയും ഈ സമയം ഇരുവരും ചേർന്ന് തന്നെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തിനു പിടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന്  അബ്ദുറഹ്മാൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സാരമായി പരിക്കേറ്റ അബ്ദുറഹ്മാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment

Previous Post Next Post