മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ അനുസ്മരണ സംഗമം
![]() |
മൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച 'പറവണ്ണ കാടേരി, കെ.സി ജമാലുദീൻ അനുസ്മരണ സംഗമം പാണക്കാട് സയ്യിദ് അബ്ബാസലി 'ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യുന്നു |
മലപ്പുറം:
മൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച പറവണ്ണ കാടേരി കെ.സി. ജമാലുദ്ദീൻ മുസ്ലിയാർ അനുസ്മരണ സംഗമം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാഭ്യാസ സംരംഭങ്ങൾക്ക് മൗലാനാ അബുൽ കമാൽ കാടേരിയുടെയും പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്ലിയാരുടെയും ചിന്തകളും ബാഫഖി തങ്ങളുടെ ജനകീയതയുമാണ് അടിത്തറയെന്ന് അഭിപ്രായപ്പെട്ടു.
അഹ്‌ലുസ്സുന്നയുടെ ആദർശങ്ങൾക്കായി പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും ശക്തമായി നിലകൊള്ളുമ്പോഴും, ഇരുവരും മറ്റു കക്ഷികളോട് സൗഹൃദവും ആദരവും പുലർത്തിയിരുന്നു. ഈ നിലപാടാണ് സമസ്തയെ ജനങ്ങൾ സ്വീകരിക്കാനും മറ്റു കക്ഷികൾക്ക് വളരാൻ സാധിക്കാതെ വരാനും കാരണമെന്ന് സംഗമം വിലയിരുത്തി. കെ.സി. ജമാലുദ്ദീൻ മുസ്ലിയാർ താഴെത്തട്ടിലുള്ള സമസ്ത പ്രവർത്തകർക്ക് ആവേശം നൽകുന്ന സംഘാടകനും മികച്ച പണ്ഡിതനുമായിരുന്നുവെന്നും അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
മലപ്പുറം സി.എച്ച്. സെൻ്ററിൽ നടന്ന അനുസ്മരണ സംഗമം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാശിം അൽ ഹദ്ദാദ് അധ്യക്ഷത വഹിച്ചു. ഉബൈദുല്ല എം.എൽ.എ., പി.കെ. അബ്ദുൽ ഗഫൂർ അൽ ഖാസിമി, സയ്യിദ് അശ്റഫ് തങ്ങൾ, പ്രൊഫസർ ഓ. മാനൂർ മുഹമ്മദ്, അഡ്വ. മുഹമ്മദ് ദാനിഷ്, പ്രൊഫസർ മുഹമ്മദ് ഹസ്സൻ, ളിയാഉദ്ധീൻ ഫൈസി, ഹബീബുള്ള ഫൈസി, അബ്ദുൽ ഗഫാർ മൗലവി പറവണ്ണ, ലത്തീഫ് ഫൈസി തയ്യിബ് പുവ്വത്തൂർ, കാടേരി അസീസ്, ബഷീർ ഖാസിമി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Tags:
Malappuram News