ഗ്രാസിം കമ്പനി ഗേറ്റിനോട് ചേർന്ന ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു.
മാവൂർ: മാവൂർ കൂളിമാട് റോഡിലെ
ഗ്രാസിം കമ്പനി ഗേറ്റിനോട് ചേർന്ന ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. വളവും ഇറക്കവും ഉള്ള ഭാഗത്ത്
വാഹനങ്ങൾ തെന്നി നീങ്ങിയാണ് അപകടങ്ങൾ ഉണ്ടാവുന്നത്. നിരവധി തവണ ഗ്രാസിമിന്റെ ചെങ്കൽ കെട്ടുകൾ വാഹനങ്ങൾ ഇടിച്ച് തകർന്നിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ
രണ്ടു മണിയോടെ
കാർ ഗ്രാസിം മതിലിൽ ഇടിച്ച്
വാഹനത്തിൻ്റെ മുൻഭാഗം തകർന്നു. വളവും ഇറക്കവും സൂചിപ്പിക്കുന്ന
ബോർഡുകളോ സൂചനകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല എന്നത് അപകടസാധ്യത ഏറെ വർദ്ധിപ്പിക്കുന്നു. താരതമ്യേന വീതിയും ഇവിടെ കുറവാണ്.
മാവൂരിൽ അങ്ങാടിയിൽ നിന്ന് കൂളിമാട് റോഡിലേക്ക് പ്രവേശിക്കുമ്പോൾ വഴിയടച്ച പഴയ റോഡാണ് ഡ്രൈവർമാരുടെ പ്രഥമ ദൃഷ്ടിയിൽ പെടുക. ഇതും ആശയ കുഴപ്പം ഉണ്ടാക്കുന്ന ഘടകമാണ്. കഴിഞ്ഞ ആഴ്ചയാണ് ഇതേ സ്ഥലത്ത് വെച്ചാണ്
ബാംഗ്ലൂർ ബസ് ഇന്നോവയുമായി ഇടിച്ച് അപകടമുണ്ടായത്.
Tags:
Mavoor News