1982 എസ് എസ് എൽ സി ബാച്ച് ജലയാത്ര അവിസ്മരണീയമായി
വാഴക്കാട് : പഴമക്കാരുടെ ശേഷിപ്പുകൾ തേടി വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1982 എസ് എസ് എൽ സി ബാച്ച് നടത്തിയ ജലയാത്ര അവിസ്മരണീയമായി. പൂർവീകരുടെ പ്രധാന ചരക്കു ഗതാഗത വഴിയായിരുന്ന ചാലിയാർ പുഴയുടെ ഇരു കരകളുടെയും പുഴമാടുകളിൽ അവർ കെട്ടിയുയർത്തിയിരുന്ന ചായപ്പീടികകളുടെ സ്ഥലകാലത്തിനും ചായ കഴിച്ചും ബീഡി വലിച്ചും ചുരുട്ടു കത്തിച്ചും കഴിഞ്ഞ നിഷ്ക്കളങ്കരുടെ ഓർമകളും തോണിയും തരിപ്പവുമൊക്കെ താഴോട്ടൊഴുകിയ വഴികൾക്കും മുകളിലോട്ട് നീങ്ങിയ നാൾവഴികൾക്കുമുള്ള കഥകൾ ഊഹിച്ചെടുത്തും പഠന സൗഹൃദങ്ങൾക്ക് വർണം നല്കിയും ചാലിയാറിനോട് വർത്തമാനം ചോദിച്ചും ഇരുപത്താറംഗ സംഘം മണിക്കൂറുകൾ ചെലവഴിച്ചു. അറബിക്കടൽ വീക്ഷിച്ചും പഠനകാലാനുഭവം അയവിറക്കിയും കലാവൈഭവം പ്രകടിപ്പിച്ചും വിഭവങ്ങൾ പങ്കുവെച്ചും നടത്തിയ ബോട്ട് യാത്രയുടെ സംഘാടനത്തിന് കെ.പി.യൂസുഫ് , കളത്തിൽ നസീറ ,മജീദ് കൂളിമാട് തുടങ്ങിയവർ നേതൃത്വം നല്കി
Tags:
Malappuram News