Trending

വയോജനങ്ങളെ ലക്ഷ്യമിട്ടുള്ള കവർച്ചാ പരമ്പരയ്ക്ക് അന്ത്യം: പ്രതി പിടിയിൽ

വയോജനങ്ങളെ ലക്ഷ്യമിട്ടുള്ള കവർച്ചാ പരമ്പരയ്ക്ക് അന്ത്യം:
പ്രതി പിടിയിൽ


വിവിധസ്റ്റേഷനുകളിലെ ഏഴോളം കേസുകൾക്ക് തുമ്പുണ്ടായി.
തട്ടിപ്പും,കവർച്ചയും, മോഷണവും പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പൂവാട്ട്പറമ്പ് പ്രശാന്ത് (40) എന്ന പിത്തം പ്രശാന്തിനെയാണ് DCP അരുൺ കെ പവിത്രൻ്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് ACP ഉമേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജിജീഷും സംഘവും ചേർന്ന് പിടി കൂടിയത്.കബളിപ്പിച്ച് കൈക്കലാക്കിയ ആഡംബരബൈക്കിൽ കറങ്ങവേയാണ് പോലീസിൻ്റെ വലയിലായത്.ഇതോടെ മെഡിക്കൽകോളേജ്,നടക്കാവ്,കൊയിലാണ്ടി,തലശ്ശേരി,കണ്ണൂർ എന്നീ സ്റ്റേഷനുകളിലെ ഏഴോളം കേസുകൾക്ക് തുമ്പുണ്ടായി.മദ്യത്തിന് അടിമയായ പ്രതി ആഢംഭരജീവിതം നയിക്കാനാണ് മോഷണം പതിവാക്കിയത്. ബാറിൽ നിന്നും,ഹോട്ടലിൽ നിന്നും,ബസ് സ്റ്റാൻറിൽ നിന്നും മറ്റും പരിചയംനടിച്ച് ആളുകളെ പ്രത്യേകിച്ച് വയോധികരെയും, അതിഥി തൊഴിലാളികളെയും കൂട്ടികൊണ്ടുപോയി പണവും മൊബൈലും കവരുന്നതാണ് രീതി. വിവിധ ജില്ലകളിലും,തമിഴ്നാട്ടിലും കേസുള്ള പിത്തംപ്രശാന്ത് കോയമ്പത്തൂർ ജയിലിൽ നിന്ന് മാർച്ചിലാണ് പുറത്തിറങ്ങുന്നത്.അതിന് ശേഷം തലേശ്ശേരിയിലും കണ്ണൂരിലും കറങ്ങി നടന്ന് പല രീതിയിലും തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നു.തലശ്ശേരിയിൽ വയോധികനായ ഓട്ടോ ഡ്രൈവറോട് മോട്ടോർ മെഹിക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് സ്വർണ്ണ മോതിരമാണ് കവർന്നത്. കണ്ണൂരിൽ അതിഥി തൊഴിലാളികളെ ജോലിക്ക് കൊണ്ടു പോയി അവരുടെ പണവും മൊബൈലും കവർന്നു കടന്നു കളഞ്ഞു.പിന്നീട് കോഴിക്കോടും കൊയിലാണ്ടിയിലേക്കുംതാവളം മാറ്റുകയായിരുന്നു.
കഴിഞ്ഞ ആഴ്ച കോഴിക്കോട് വെച്ച് പരിചയപ്പെട്ട യുവാവിൻ്റെ ആഢംബര ബൈക്ക് കബളിപ്പിച്ച് മോഷ്ടിച്ചു കൊണ്ടു പോയി മെഡിക്കൽ കോളേജ് ഭാഗത്ത് അതിഥിതൊഴിലാളികളുടെ മൊബൈലും പണവും കവർന്നു.പിന്നീട് ബസ്സ്റ്റോപ്പിൽ വെച്ച് പരിചയപ്പെട്ട വയോധികനെ  ജ്യൂസ് വാങ്ങിനൽകി പരിചയം നടിച്ച് വീട്ടിലേക്കാക്കി തരാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി കൊണ്ടുപോയി  വഴിയിൽ ഇറക്കിവിട്ട് മൊബൈലും പണവും കവർന്ന് കടന്നു കളയുകയായിരുന്നു.നിരവധി CCTV ദൃശ്യങ്ങൾ പരിശോധിച്ചും മറ്റു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് സിറ്റി ക്രൈം സ്ക്വാഡ് പ്രതിയിലേക്ക് എത്തുന്നത്.
കോഴിക്കോട് സിറ്റിയിലെ ഒട്ടുമിക്ക സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാനമായ കേസുണ്ട്. കൂടാതെ മലപ്പുറം,പാലക്കാട്, കണ്ണൂർജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും തമിഴ്നാട്ടിലും കേസുണ്ട്.കൂടുതൽഅമ്പേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും,കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർ ഉമേഷ് അറിയിച്ചു.

അന്വേഷണ സംഘത്തിൽ മെഡിക്കൽ കോളേജ് SI സുനിൽകുമാർ കെ.സി
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽകുന്നുമ്മൽ ,ഷാഫി പറമ്പത്ത്,ജിനേഷ് ചൂലൂർ,ഷഹീർ പെരുമണ്ണ,രാകേഷ് ചൈതന്യം എന്നിവരാണുണ്ടായിരുന്നത്.

Post a Comment

Previous Post Next Post