കള്ളിതൊടി ആഷിയാനയിൽ ലഹരി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ഫറോക്ക്:
കള്ളിതൊടി ആഷിയാന റെസിഡൻസ് അസോസിയേഷൻ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ഫറോക്ക് നഗരസഭ ചെയർമാൻ എൻ. സി. അബ്ദുൾറസാഖ് പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം. അഹമ്മദ് അധ്യക്ഷത വഹിച്ചു.
ഫറോക്ക് പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുബീഷ് മുഖ്യാതിഥിയായി പങ്കെടുത്തു.
ലഹരി നിർമാർജന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ. കെ. അബ്ദുൾ ലത്തീഫ് ലഹരിയുടെ അപകടങ്ങളെക്കുറിച്ചും അതിൽ നിന്ന് രക്ഷ നേടാനുള്ള വഴികളെക്കുറിച്ചും ക്ലാസ്സെടുത്തു.
Tags:
Kozhikode News