എസ്.ടി.യു സ്ഥാപക ദിനാചരണവും മെമ്പർഷിപ്പ് കാംപയിനും സംഘടപ്പിച്ചു
ഫറോക്ക്: സ്വതന്ത്ര തൊഴിലാളി യൂണിയൻ .(എസ്.ടി.യു) അറുപത്തിയെട്ടാം സ്ഥാപക ദിനം വിവിധ പരിപാടികളുടെ ആഘോഷിച്ചു.
ഫറോക്ക് പോസ്റ്റ് ഓഫീസിന് മുന്നിൽ എസ് ടി യു മോട്ടോർ ബേപ്പൂർ മണ്ഡലം പ്രസിഡൻറ് ഷാഫി നല്ലളം പതാക ഉയർത്തി. എസ് ടി യു ബേപ്പൂർ മണ്ഡലം മെമ്പർഷിപ്പ് കാംപയിൻ മുസ്ലിം ലീഗ് ഫറോക്ക് മുൻസിപ്പൽ സെക്രട്ടറി മൊയ്തീൻ കോയ കല്ലംപാറ ഉദ്ഘാടനം ചെയ്തു.
എസ് ടി യു മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഫറോക്ക് യൂണിറ്റ് ഫറോക്ക് അങ്ങാടിയിൽ പായസ വിതരണവും നടത്തി.
ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി റമീസ് കഷായപ്പടി സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.വി.എ കബീർ അധ്യക്ഷനായി.
Tags:
Kozhikode News