ഞങ്ങളും ഉണ്ട് അരങ്ങത്തേക്ക് ' കലാലീഗ്' പാട്ട് മത്സരം സംഘടിപ്പിക്കും.
കോഴിക്കോട് : മാനസിക പിരിമുറുക്കമകറ്റാൻ വീടിൻ്റെ അകത്തളങ്ങളിൽ നിന്ന് ഞങ്ങളും ഉണ്ട് അരങ്ങത്തേക്ക് എന്ന വിഷയവുമായി കേരളകലാലീഗ്, കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാട്ട് കൂട്ടത്തിന് തുടക്കമിടുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ച് കോഴിക്കോട് സംഘടിപ്പിക്കുന്ന ഇശൽസന്ധ്യയോടൊപ്പം ഈ പരിപാടിയും നടക്കും.കൂടെ വിളയിൽ ഫസീല അനുസ്മരണവും നടത്തുവാൻ കലാലീഗ് ,ജില്ലാകമ്മറ്റി തീരുമാനിച്ചു. ഉച്ചക്ക് 2.30 മണിയോടെ ആരംഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും പാടാനുള്ള കഴിവുകൾ പരിശോധിക്കുന്ന പരിപാടിയാണ് ആദ്യംനടക്കുക.
മുസ് ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് കെ.പി.എ മജീദ് എം.എൽ.എ യുടെ നേതൃത്വത്തിൽ കേരള കലാ ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തതും മലപ്പുറത്ത് തുടക്കം കുറിച്ചതുമായ ഒരു വർഷം നീണ്ട് നിൽക്കുന്ന മാനവിക ഐക്യ സന്ദേശ സദസ്സ് അന്നത്തെ പരിപാടിയിലും നടക്കും. കുറ്റിക്കാട്ടൂരിൽ നടന്ന കൺവെൻഷനിൽ കില്ലിംങ്ങ് ഡ്രഗ്ഗ്, എന്ന ടെലിഫിലിം അഭിനേതാവായ സുബൈർ നെല്ലൂളിയെയും സംവിധായകൻ റഷീദ് നാസിനെയും യോഗത്തിൽ അനുമോദിച്ചു. മയക്ക് മരുന്നിനെതിരെ ഒരു പോരാട്ടം എന്ന നിലക്ക് പ്രേക്ഷകരിൽ സ്വാധീനമുണ്ടാക്കിയ ടെലിഫിലിമാണ് കില്ലിംങ്ങ് ഡ്രഗ്ഗ് എന്ന് കേരള കലാ ലീഗ് സംസ്ഥാന പ്രസിഡണ്ട് ടി.എം.സി അബൂബക്കർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കില്ലിംങ്ങ് ഡ്രഗ്ഗ്, അണിയറ പ്രവർത്തകരെ ബലി പെരുന്നാൾ സുദിനത്തിൽ നടക്കുന്ന പരിപാടിയിൽ പൊന്നാട ചാർത്തി ആദരിക്കുമെന്നും തീരുമാനിച്ചു. കലാലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി -മുനീറത്ത് ടീച്ചർ സ്വാഗതമാശംസിച്ചു. ജില്ലാ പ്രസിഡണ്ട് സുബൈർ നെല്ലൂളി അദ്ധ്യക്ഷനായി. വർക്കിംങ്ങ് സെക്രട്ടറി മുജീബ് റഹ്മാൻ ഇടക്കണ്ടി റിപ്പോർട്ട വതരിപ്പിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി മജീദ് കോടമ്പുഴ മുഖ്യ പ്രഭാഷണം നടത്തി. കെ.കെ. കോയ കോവൂർ, കാസിം പള്ളിത്താഴം, എ.എം.എസ് അലവി, വിവിധ മണ്ഡലം നേതാക്കളായ സുബൈദ വേങ്ങേരി , ആയിശ കുരുവട്ടൂർ (എലത്തൂർ മണ്ഡലം), എം.കെ ആശിഖ്, കെ.ടി റസാക്ക്,എ.കെ. റഫീഖ്, ബഷീർ ചെറുവണ്ണൂർ (ബേപ്പൂർ മണ്ഡലം)' സുബൈദ പള്ളിക്കണ്ടി, (നോർത്ത് മണ്ഡലം).ഫൗസിയ ടീച്ചർ പാലങ്ങാട് (കൊട് വള്ളി മണ്ഡലം), അബ്ദുള്ളക്കുട്ടി ചെറൂപ്പ, റസിയ മായങ്കോട്ട്, അശ്റഫ് വെള്ളിപറമ്പ്, സുബൈദ പതിമംഗലം,റഷീദ് നാസ്, പി.ടി സുബൈദ മാവൂർ, (കുന്ദമംഗലം മണ്ഡലം) എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
Tags:
Kozhikode News