കോഴിക്കോട്: കിഴക്കേ നടക്കാവ് ഷഹീർ ബംഗ്ലാവിൽ സാവിത്രി രത്നസിങ് (89) അന്തരിച്ചു.
സംസ്‌കാരം ഇന്ന് (12-05-2025-ചൊവ്വ) രാവിലെ 11:00-ന് മാവൂർ റോഡ് ശ്മശാനത്തിൽ.
മുൻ അഡ്വക്കറ്റ് ജനറലും കേരളത്തിന്റെ ആദ്യത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസും മാതൃഭൂമി ഇൻഡിപെൻഡന്റ് ഡയറക്ടറുമായിരുന്ന എം.രത്നസിങ് ആണു ഭർത്താവ്.
മക്കൾ: ഷെറിൻ ഗംഗാധരൻ (മാതൃഭൂമി ഡയറക്ടർ), നസ്‌റിൻ ശശിധരൻ, ഷാമറിൻ രാജേന്ദ്രൻ, എം.ഷഹീർ സിങ് (കോഴിക്കോട് ബാറിലെ സീനിയർ അഭിഭാഷകൻ).
മരുമക്കൾ: ചോലപ്പുറത്ത് ശശിധരൻ (സി.സി.ബ്രദേഴ്‌സ് ഉടമ), ടി.ജി.രാജേന്ദ്രൻ (ഹൈക്കോടതി അഭിഭാഷകൻ), സീത, പരേതനായ പി.വി.ഗംഗാധരൻ (മാതൃഭൂമി ഡയറക്ടർ).
സഹോദരങ്ങൾ: കെ.ടി. സത്യഭാമ രാഘവൻ (കോഴിക്കോട്), അഡ്വ.സുമതി ദണ്ഡപാണി (എറണാകുളം), എം.കെ.സുനീതി (ബെംഗളൂരു), ഡോ.സുബ്ബലക്ഷ്മി (കൊയിലാണ്ടി), സരയു നാരായണൻ (കോഴിക്കോട്), എം.കെ.മോഹൻദാസ് (ജാനകി റാം മോട്ടോഴ്‌സ്), എം.കെ.ഷീല ബാലറാം (തൃശൂർ),എം.കെ.ഷൈമ (കൊല്ലം), അഡ്വ.എം.കെ.സുചിത്ര ഭാസ്‌കരൻ (കോഴിക്കോട്). പരേതരായ അച്യുതാനന്ദൻ (ഈയ്യാട്), എം.കെ.സുഷമ (ഒറ്റപ്പാലം).
Tags:
Death News