Trending

മേലകത്ത് ബസ് ജീവനക്കാരുടെ നന്മ മനസ്സിന് സല്യൂട്ട്

മേലകത്ത് ബസ് ജീവനക്കാരുടെ നന്മ മനസ്സിന് സല്യൂട്ട്; യാത്രക്കിടെ നഷ്ടപ്പെട്ട ശബരി മുണ്ടക്കലിന്റെ മകളുടെ ബ്രേസ്ലെറ്റ് കണ്ടുകിട്ടി


പെരുവയൽ:
ശബരി മുണ്ടക്കലിന്റെ മകളുടെ യാത്രക്കിടെ നഷ്ടപ്പെട്ട ബ്രേസ്ലെറ്റ് മേലകത്ത് ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ കണ്ടുകിട്ടി. എവിടെ വെച്ചാണ് ആഭരണം നഷ്ടപ്പെട്ടതെന്ന് കൃത്യമായ ധാരണ ഇല്ലാതിരുന്നതിനാൽ എല്ലാ സ്ഥലത്തേക്കും അറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേലകത്ത് ബസിലും വിവരം അറിയിച്ചു.
ബസ് ജീവനക്കാരായ തയീബും സുഗീഷും യാത്രക്കാർക്കിടയിൽ ശ്രദ്ധാപൂർവ്വം തിരച്ചിൽ നടത്തുകയും ബ്രേസ്ലെറ്റ് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് അവർ ഉടമയായ ശബരി മുണ്ടക്കലിന് ഇത് കൈമാറി.
തങ്ങളുടെ കർത്തവ്യബോധത്തിനും മനുഷ്യത്വത്തിനും ഉദാഹരണമായ ഈ പ്രവൃത്തിക്ക് ശബരി മുണ്ടക്കലും കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. നന്മ നിറഞ്ഞ ഇത്തരം പ്രവൃത്തികൾ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post