കുറ്റിക്കാട്ടൂർ-ചെമ്മലത്തൂർ റോഡിലെ യാത്ര ദുരിതത്തിനറുതി 6 ലക്ഷം രൂപയുടെ നവീകരണം പൂർത്തിയായി
പെരുവയൽ:
പെരുവയൽ ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട്ടൂരിനെയും പെരുമണ്ണ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയുടെ കാലപ്പഴക്കം മൂലം ഉണ്ടായ ജീർണ്ണാവസ്ഥക്ക് അറുതി വരുത്തിക്കൊണ്ട് ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ ചെലവിൽ റോഡ് നവീകരണം പൂർത്തിയാക്കിയത്
പതിനഞ്ചാം വാർഡിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബിത തോട്ടഞ്ചേരി നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എം.പി. സലിം അധ്യക്ഷത വഹിച്ചു
Tags:
Kuttikattoor News