മാവൂർ പഞ്ചായത്ത് വനിതാ ലീഗിന്റെ കൈത്താങ്ങ്; ഇ സി അബ്ദുൽ അസീസിന് 91,300 രൂപയുടെ സഹായം
മാവൂർ:
ചികിത്സാ സഹായം ആവശ്യമുള്ള ഇ സി അബ്ദുൽ അസീസിന് മാവൂർ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി രണ്ടാം ഘട്ടമായി സമാഹരിച്ച 41,300 രൂപ കൈമാറി. ഇതോടെ അബ്ദുൽ അസീസിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് വനിതാ ലീഗ് കമ്മിറ്റിയിൽ നിന്ന് മാത്രം ഇതുവരെ ലഭിച്ച തുക 91,300 രൂപയായി ഉയർന്നു. നേരത്തെ ഒന്നാം ഘട്ടത്തിൽ 50,000 രൂപ വനിതാ ലീഗ് കമ്മിറ്റി നൽകിയിരുന്നു.
ലളിതമായ ചടങ്ങിൽ വെച്ച് മാവൂർ പഞ്ചായത്ത് വനിതാ ലീഗ് നേതാക്കളായ വി കെ ഷെരീഫ, ജംഷീറ സഹദ്, പി ടി സുബൈദ, സൈഫുന്നിസ, സുലൈഖ, ഷാഹിദ എന്നിവർ ചേർന്ന് അസീസ് ചികിത്സാ സഹായ ഫണ്ടിലേക്കുള്ള രണ്ടാം ഘട്ട തുക കമ്മിറ്റിക്ക് കൈമാറി. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന അബ്ദുൽ അസീസിന് വനിതാ ലീഗ് പ്രവർത്തകർ നൽകുന്ന ഈ സഹായം വലിയ ആശ്വാസമാകും.
വനിതാ ലീഗ് നേതാക്കളുടെ ഈ ഉദ്യമം സമൂഹത്തിൽ മാതൃകാപരമാണെന്നും, കൂടുതൽ സഹായം അബ്ദുൽ അസീസിന് ലഭ്യമാക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.
Tags:
Mavoor News