Trending

റേഷൻ കരാറുകാരുടെ സമരത്തിന് താൽക്കാലിക ശമനം വീണ്ടും പ്രതീക്ഷിക്കാം

റേഷൻ കരാറുകാരുടെ സമരത്തിന് താൽക്കാലിക ശമനം വീണ്ടും പ്രതീക്ഷിക്കാം

ആൾ കേരളാ റേഷൻ റീട്ടേയിൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി

റേഷൻ ഭക്ഷ്യധാന്യങ്ങൾ വാതിൽപടി വിതരണം നടത്തുന്ന കരാറുകാർക്ക് 4 മാസത്തെ കരാർ തുകയും കഴിഞ്ഞ വർഷം വിതരണം ചെയ്ത തുകയിൽ നിന്ന് പ്രതിമാസം10% തടഞ്ഞുവച്ചത്  ഉൾപ്പെടെ 90 കോടി രൂപ നൽകാനുണ്ട്. ഇതിനെ തുടർന്നാണ് 12-ാം തിയ്യതി മുതൽ റേഷൻ വാതിൽപടി കരാറുകാർ സമരം തുടങ്ങിയത്. 

   സംസ്ഥാനത്ത് ഭൂരിഭാഗം റേഷൻ കടകളിലും സമരത്തെ തുടർന്ന് റേഷൻ സാധനങ്ങൾ പൂർണ്ണമായോ, ഭാഗീകമായോ വിതരണം ചെയ്യാനുള്ള സ്റ്റോക്ക് ഉണ്ടായിരുന്നില്ല.  മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക്, കാർഡുകാർ ഉൾപ്പെടേ റേഷൻ സാധനങ്ങൾ പൂർണ്ണമായും ലഭിക്കുന്നതിന്ന് വേണ്ടി സ്റ്റോക്കുള്ള കടകൾതേടി  ഓട്ടപ്രയാണത്തിലായിരുന്നു.ഒന്നിടവിട്ടുള്ള മാസങ്ങളിലെ  സമരങ്ങൾ മൂലമുണ്ടാകുന്ന  ദുരവസ്ത കാർഡുകാരിൽ സർക്കാറിനെതിരേയുള്ള പ്രതിഷേധങ്ങളായി മാറുന്നുണ്ട്.

  ഈ മാസവും 23-ാം തിയ്യതി വൈകുന്നേരം വരെ ഗ്യാലറിയിലിരുന്നു കളികാണുന്നത് പോലെ ഭക്ഷ്യ വകുപ്പ് സമരം തീർക്കാനൊരു നടപടിയും  സ്വീകരിച്ചിരുന്നില്ല. ഒരു മാസത്തേക്ക് വിതരണത്തിന്ന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കുണ്ടെന്നു ഭക്ഷ്യമന്ത്രി മേന്മ നിറഞ്ഞ അവകാശവാദം ഉയർത്തുമ്പോൾ തന്നെ കാലിയായ റേഷൻകടകൾ ദൃഷ്യ മാധ്യമങ്ങളിൽ പുഞ്ചിരിയോടെ നിറഞ്ഞുനിന്നതും ഇന്നലെത്തെ ദൃഷ്യ മാധ്യമ വാർത്തകളിൽ  കാണാൻ കഴിഞ്ഞു.

   വിതരണം അവസാനിപ്പിക്കാൻ ഒരാഴ്ച മാത്രമുള്ളപ്പോഴാണ്   ധനകാര്യ വകുപ്പ് 50 കോടി രൂപ അനുവദിച്ചത് കൊണ്ട് സമരം പതിവ് പോലെ  താൽക്കാലികമായി  അവസാനിച്ചു. ഇനി എല്ലാ കടകളിലും ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു വിതരണം അവസാനിപ്പിക്കാൻ ഒരാഴ്ച മാത്രം. ഈ സാഹചര്യത്തിൽ പഴയ മൊത്തവിതരണക്കാർ ബിനാമികളായും അഴിമതിക്കാരായ ചില ഉദ്ധ്യോഗസ്ഥരും, തൂക്കം ബോധ്യപെടുത്തി വിയർപ്പൊഴിക്കാതെ പണം കൈകളിലെത്തുന്ന തൊഴിലാളികളും ഭക്ഷ്യ ഭദ്രതാ നിയമങ്ങൾ കാറ്റിൽ പറത്തികൊണ്ട് അഴിമതി കൂട്ട്കെട്ടുണ്ടാക്കി തൂക്കം ബോധ്യപെടുത്താതെ ചാക്കുകൾ എണ്ണി നൽകികൊണ്ട് വ്യാപാരികൾക്ക് ഭക്ഷ്യധാന്യ കമ്മിയും സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാക്കുന്നു. 
  ഉപഭോക്താക്കൾക്ക് റേഷൻ കൈപറ്റാൻ അടുത്ത മാസത്തിലെ ആദ്യ ആഴ്ചയിലെ രണ്ടോ, മൂന്നോ ദിവസങ്ങൾ ധീർഘിപ്പിച്ചു കൊണ്ട് വകുപ്പ് അധികാരികളുടെ ഔധാര്യത്തോടെ മെയ് മാസത്തെ റേഷനും അവസാനിക്കുന്നതും ഒന്നോ, രണ്ടോ മാസങ്ങൾക്കകം വീണ്ടും ഇത്തരം സമരങ്ങളുടെ തുടക്കവും കുറിക്കും.

     സംസ്ഥാനത്ത് ഒന്നര വർഷത്തിനിടേ 5-ാം തവണയാണ് കരാറുകാരുടെ സമരം മൂലം റേഷൻ മുടങ്ങുന്ന ദുരവസ്ഥക്ക് ജനങ്ങൾ വിധേയമാകുന്നത്. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കാൻ മുഖ്യമന്ത്രിയും, ധനകാര്യ മന്ത്രിയും, ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രിയുടേയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ആൾ കേരളാ റേഷൻ റീട്ടേയിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ജോണീ നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവർ ആവശ്യപെട്ടു.

Post a Comment

Previous Post Next Post